തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

കൊവിഡ് 19നെ തുടര്‍ന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ തോട്ടം ഉടമാപ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

0

തിരുവനന്തപുരം :തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊവിഡ് 19നെ തുടര്‍ന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ തോട്ടം ഉടമാപ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തോട്ടമേഖല നേരിടുന്ന പ്രശനങ്ങൾ ഇന്ത്യ വിഷൻ മീഡിയ നിരവധി തവണ റിപോർട്ട് ചെയ്തിരുന്നു . ഉത്പാദന മേഖലയിലെ തകർച്ച വിളവെടുക്കാനത്തെ സാഹചര്യം . ലോക് ഡൗണിൽ തൊഴിലകൾ നേരിടുന്ന പ്രശ്ങ്ങൾ ഇവ സംബന്ധിച്ച സമഗ്ര റിപ്പോർട്ടുകൾ ജന്മധ്യേ എത്തിച്ചത് ഇന്ത്യവിഷൻ മീഡിയയായിരുന്നു

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോട്ടം മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്പാദന വര്‍ധനവ്, ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില, തൊഴില്‍, തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിന് തോട്ടം ഉടമകളും തൊഴിലാളികളും സര്‍ക്കാരും യോജിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.