പ്രളയം കേന്ദ്രം നിലപാട് തിരുത്തണം മായാവതി” കേരളത്തോട് ചിറ്റമ്മ നയം “

കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്

0

ലഖ്നൗ: ദുരന്തത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ കേന്ദ്രം വിമുഖത കാട്ടുന്നതായി മായാവതി പറഞ്ഞു കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്നത് അനീതിയാണ് പ്രളയവരുത്തി വച്ച കെടുതികൾ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍കേന്ദ്ര സർക്കാർ കൂടുതൽ സഹായങ്ങൾ നൽകണം  . കേരളത്തിന്‍റെ അതിജീവന ശ്രമങ്ങള്‍ക്ക് കേന്ദ്രം കരുത്തു പകരുന്നില്ലെന്ന് അവര്‍ ചൂണ്ടികാട്ടി.

കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ച ബിഎസ്പി അധ്യക്ഷ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്‍റെ കണ്ണീര്‍ കഴുകി കളയാന്‍ ഏവരും രംഗത്തിറങ്ങണമെന്ന് പറഞ്ഞ മായവതി ജിഎസ്ടിയില്‍ സെസ് ചുമത്താന്‍ കേരളത്തെ അനുവദിക്കണമെന്നും വ്യക്തമാക്കി.

You might also like

-