വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായി പ്രദേശ വാസികൾ പോലീസിൽ വിവര നൽകി . ഇന്നലെ രാത്രിയോടെ 2 സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയതയാണ് നാട്ടുകാർ പറയുന്നത്

0

കല്‍പറ്റ: സുഗന്ധഗിരി വെടിവയ്പ്പിന് ശേഷം വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായി പ്രദേശ വാസികൾ പോലീസിൽ വിവര നൽകി . ഇന്നലെ രാത്രിയോടെ 2 സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയതയാണ് നാട്ടുകാർ പറയുന്നത് . രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പലചരക്ക് കടയിൽ നിന്ന് ഇവര്‍ നിത്യോപയോഗ സാധനങ്ങളും വാങ്ങിയാണ് ഇവർ മടങ്ങിതെന്നും പ്രദേശവാസികൾ പറയുന്നു മാവോയിസ്റ്റുകളുടെ അധിനിവേശം കണക്കാക്കി പ്രദേശത്തു പോലീസ് കനത്ത കാവൽ ഏർപെടുത്തിയെന്ന് അവകാശ പെടുമ്പോഴാണ് മാവോയിസ്റ്റുകൾ ജനവാസ കേന്ദ്രത്തിൽ അടിക്കടി എത്തുന്നത് . സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് ലക്കിടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് പൊലീസും തണ്ടർ ബോൾട്ടും കാണുന്നത്

You might also like

-