ഇന്ന്  മന്‍ കീ ബാത്ത്  പ്രധാനമന്ത്രി  രാജ്യത്തെ  അഭിസബോധനചെയ്യും 

രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന്

0
PM Modi to address radio programme ‘Mann Ki Baat’ today Read
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.കൂട്ടായ പരിശ്രമങ്ങള്‍ എങ്ങനെയാണ് നല്ല മാറ്റങ്ങള്‍ വരുത്തിയതെന്നതിന്റെ പ്രചോദനാത്മകമായ കഥകളെ കുറിച്ച് ജനങ്ങള്‍ പങ്കുവെയ്ക്കണമെന്നും ഈ കഥകള്‍ മന്‍ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മന്‍ കീ ബാത്തിന്റെ 67 -ാം പതിപ്പാണ് നടക്കുക. രാജ്യം കൊറോണ പ്രതിരോധത്തിന് നടത്തുന്ന പരിശ്രമങ്ങളേയും ജനങ്ങളുടെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി കഴിഞ്ഞ സന്ദേശത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി കഴിഞ്ഞ മന്‍ കീ ബാത്തില്‍ ആദരവര്‍പ്പിച്ചിരുന്നു.