ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു.

വള്ളിക്കോട്കോട്ടയം ഏലാപ്പുപാറയിൽ പുത്തൻ വീട്ടിൽ സ്വദേശി അംബികയാണ്മരിച്ചത്  

0

പത്തനംതിട്ട :ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. വള്ളിക്കോട്കോട്ടയം ഏലാപ്പുപാറയിൽ പുത്തൻ വീട്ടിൽ സ്വദേശി അംബികയാണ്മരിച്ചത്   സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 6767 പേ൪ക്കാണ് രോഗം സ്ഥിരീകരിച്ചത്. 147 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി എണ്ണൂറ്റി അറുപത്തിയെട്ടായി . മുംബൈയിലെ മാത്രം മരണം 949 ആയി ഗുജറാത്തില്‍ മരണം 829, രാജസ്ഥാനില്‍ 52 ഉം ഒഡീഷയില്‍ 62 പേര്‍ക്കും കോവി‍ഡ് സ്ഥിരീകരിച്ചു