മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു

രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

0

മലപ്പുറം :മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 12 ദിവസം മുൻപാണ് അബൂബക്കർ നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. ഭാര്യ ഇന്ന് പുലർച്ചെ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉച്ചയോട് കൂടി സ്രവസാമ്പിള്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് വിവരം. അതിന് ശേഷമെ മരണ കാരണം വ്യക്തമാവൂ.