മുന്ന് ദിവസംകൊണ്ടു 100 കോടി, മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ കാലത്തു വിറ്റത് 100 കോടിയുടെ മദ്യം

കണക്കുപ്രകാരം 100 കോടിയിലധികം രൂപ ലഭിച്ചതായി എക്സൈസ് വകുപ്പ് പറയുന്നു. സംസ്ഥാനത്തെ മൊത്തം മദ്യവിൽപ്പനശാലകളുടെ മൂന്നിലൊന്ന് മാത്രമാണ് തുറന്നതെന്നും മന്ത്രി പറയുന്നു

0

മുംബൈ: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്ര സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 100 കോടിയിലധികം രൂപയുടെ വരുമാനം. എക്സൈസ് മന്ത്രി ദിലീപ് വാൾസ് പാട്ടീൽ അറിയിച്ചതാണ് ഇക്കാര്യം.കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള ലോക്ക്ഡൗൺ രാജ്യത്ത് തിങ്കളാഴ്ച മൂന്നാം ഘട്ടത്തിലേക്ക് കടന്നെങ്കിലും മദ്യവിൽപനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് കർശന ഉപാധികളോടെ ചില സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നിരുന്നു.ലോക്ദഔനിന്റെ മൂന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ പ്രഘ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയ മഹാരാഷ്ട്രക്ക് റിക്കോഡ്‌ വിറ്റുവരവ്

മഹാരാഷ്ട്രയിൽ ബുധനാഴ്ച രാത്രി വരെയുള്ള കണക്കുപ്രകാരം 100 കോടിയിലധികം രൂപ ലഭിച്ചതായി എക്സൈസ് വകുപ്പ് പറയുന്നു. സംസ്ഥാനത്തെ മൊത്തം മദ്യവിൽപ്പനശാലകളുടെ മൂന്നിലൊന്ന് മാത്രമാണ് തുറന്നതെന്നും മന്ത്രി പറയുന്നു.ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ തുടങ്ങിയവ ഉൾപ്പടെ ചൊവ്വാഴ്ച മാത്രം 16.10 ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് വിറ്റത്.സംസ്ഥാന തലസ്ഥാനത്ത് മദ്യവിൽപ്പന നിർത്തിവയ്ക്കാൻ മുംബൈ മുനിസിപ്പൽ കമ്മീഷണർമാർ തീരുമാനിച്ചിരുന്നു.മൂന്നാം ഘട്ട ലോക് ഡൗണിന്റെ ഭാഗമായി കേന്ദ്ര പ്രഘ്യാപിച്ച ഇളവുകൾ പ്രകാരം നിരവധി സംസ്ഥാങ്ങൾ മധ്യവിലാപന പുനരാംഭിച്ചിരുന്നു കേരളത്തിൽ ഇനിയും മധ്യ ഷോപ്പുകൾ തുറക്കാൻ തീരുമാനമായിട്ടില്ല

You might also like

-