കോവിഡ് നീരീക്ഷത്തിന് സൗകര്യം ഒരുക്കാതെ പഞ്ചായത്ത് സെകട്ടറി മുങ്ങി തമിഴ്‌നാട്ടിൽ നിന്നെത്തിയ എട്ട് അംഗ സംഘം പെരുവഴിയിൽ

വരുന്നവർക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്തു സെകട്ടറി ഫോണിൽ അറിയിച്ചശേഷംസെകട്ടറി മുങ്ങി

0

മൂന്നാർ :കുമളി വഴി തമിഴ്‌നാട്ടിൽ നിന്നും വന്ന എട്ട് അംഗസംഘമാണ് കൊറന്റൈൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് പെരുവഴിയിൽ കുടുങ്ങിയത് .തമിഴ് നാട്ടിലെ തിരുവണ്ണാമലൈ നിന്നും ഇന്നും വൈകിട്ട് കുമളി ചെക്കുപോസ്റ് വഴി സ്വന്തം പ്രദേശമായ പള്ളിവാസലിലെത്തിയവർക്കാണ് ദുർഗതി നേരിടേണ്ടിവന്നത് ഭാര്യയും ഭർത്താവും ഇവരുടെ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന
കുടുംബമാണ് കുടുങ്ങിയത് പള്ളിവാസൽ തേയില എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്നവരാണ് ഇവർ ബന്ധുവിന്റെ മരണാന്തര കർമ്മങ്ങൾക്കായാണ് ലോക് ടൗണിന് മുൻപ് തമിഴ്‌നാട്ടിലേക്ക് പോയത് .ഇവർക്ക് എസ്റ്റേറ്റ് മേഖലയിൽ താമസമൊരുക്കുന്നതു സാമുഹ്യവ്യാപനത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനാൽ പള്ളിവാസലിലെ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്തു നൽകുന്ന നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു പദ്ധതി

മൂന്നാർ പള്ളിവാസൽ മേഖലയിൽ ഇതര സംസ്ഥാനത്തുനിന്നും നിന്നും മടങ്ങി എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മുന്നാറിലെ ആളൊഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് റിസോർട്ടുകൾ ഉപയോഗപ്പെടുത്താനാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട നിർദേശം മുഴുവൻ പഞ്ചായത്ത് സെകട്ടറിമാർക്കും ജില്ലാഭരണകൂടം നൽകിയിരുന്നു മറുനാട്ടിൽ ഇന്നും കേരളത്തിലേക്ക് വരുവാനുള്ളവരുടെ രജിസ്‌ട്രേഷൻ നടക്കുന്നമുറക്ക് ഇവരങ്ങൾ മുൻകൂട്ടി ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ ഭരണകൂടം നൽകുകയുണ്ടായി അതാതു പഞ്ചയാത്ത്തുകളുടെ ഉത്തരവാദിത്തിത്തത്തിലാണ് സൗകര്യമൊരുക്കേണ്ടത് . എന്നാൽ തുടർച്ചയായി ദേവികുളം സബ് കളക്‌ടർ അവശ്യപെട്ടിട്ടും പള്ളിവാസൽ ഗ്രാമപഞ്ചായത്ത് സെകട്ടറി അമുദ ജില്ലാഭരണകൂടത്തിനു റിസോർട്ടുകൾ ഏറ്റടുത്തു നൽകിയിരുന്നില്ല ഒടുവിൽ ഇന്ന് വൈകിട്ട് എട്ടുപേർ പള്ളിവാസൽ പഞ്ചായത്തിലേക്ക് വരുന്നുണ്ടെന്നും അടിയന്തിരമായി ഇവർക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യം ഉണ്ടാകണമെന്ന് സബ്‌കളക്ട്ടർ ആവശ്യപ്പെട്ടു ,

എന്നാൽ  വരുന്നവർക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്തു സെകട്ടറി ഫോണിൽ അറിയിച്ചശേഷംസെകട്ടറി മുങ്ങി    കുമളിയിൽ നിന്നും ആളുകൾ പുറപെട്ടപ്പോൾത്തന്നെ സബ്കളക്ടർ ആരോഗ്യ വകുപ്പിനെ നിർദേശം നൽകി
ഇതുപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ട് അഞ്ചുമണി മുതൽ കൊറന്റൈൻ ഒരുക്കേണ്ട കെട്ടിടം കൈമാറണമെന്നവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് സെകട്ടറിയെയും പ്രസിഡന്റിനെയും സമീപിസമീപിച്ചു ,എന്നാൽ തികച്ചു ധിക്കാരം പരമായ നിലപാടാണ് ഡപ്യൂട്ടി ഡി എം ഓ അടക്കമുള്ള ആരോഗ്യപ്രവർത്തകരോടെ പഞ്ചായത്ത് സെകട്ടറിയും പ്രസിഡണ്റ്റും കാണിച്ചെതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർപറയുന്നതു

കുമളിയിൽ നിന്നും ആളുകളെ പരിശോധനക്ക് ശേഷം പള്ളിവാസലിലേക്ക് അയച്ച നിമിഷം മുതൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണകേന്ദ്രമൊരുക്കാനുള്ള കെട്ടിടം വിട്ടുകിട്ടാൻ പഞ്ചായത്തിനെസമീപിച്ചു. എന്നാൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള കെട്ടിടം ആരോഗ്യവകുപ്പിന് കൈമാറാത്തതിനെത്തുടർന്നു ആരോഗ്യപ്രവർത്തകർ വീണ്ടും സബ്‌കളറ്ററെ സമീപിച്ചു . സബ്കളക്ടർ  പഞ്ചാത്ത് സെകട്ടറിയുമായി ഫോണിൽ സംസാരിക്കുകയും കെട്ടിടം ഏറ്റടുത്തു നൽകുവാനും ആവശ്യപ്പെട്ടു ആളുകളെ പാർപ്പിക്കാൻ രണ്ടു റിസോർട്ടുകൾ ഏറ്റടുത്തായിയും ഇവയുടെ പേരുകൾ നൽകിയശേഷം പഞ്ചായത്തു സെകട്ടറി തടിതപ്പി .

സബ്കലക്ടർ നിർദേശിച്ചപ്രകാരം ആരോഗ്യവകുപ്പ് നിരീക്ഷണകേന്ദ്രമൊരുക്കാൻ വൈകിട്ട് ഏഴുമണിയോടെ എത്തി എന്നാൽ ഉടമക്ക് യാതൊരു വിവരവും പഞ്ചായത്ത് കൈമാറാത്തതിനാൽ റിസോർട്ട് വിട്ടുനൽകാനാവിലാന്ന് റിസോട്ട് ഉടമ ആരോഗ്യവകുപ്പിനെ അറിയിച്ചു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരവധിതവണ പഞ്ചയാത്തു സെകട്ടറിയെയും പ്രസിഡന്റിനെയും സമീപിച്ചെങ്കിലും ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ധിക്കാരപരമായ പെരുമാറുകയുമായിരുന്നു .നിരവധി തവണ ഡപ്യൂട്ടി ഡി എം ഓ യുടെ നേതൃത്തത്തിലുള്ള ആരോഗ്യപ്രവർത്തകരും സബ്കലക്ടറും ബന്ധപെട്ടിട്ടും മുങ്ങിയ പാൻഞ്ചായത്തു സെകട്ടറി പിന്നെ പൊങ്ങിയില്ല ഒടുവിൽ സെകട്ടറിയെ റെസ്റ്റ് ചെയ്യുമെന്നറിയിച്ചതിനെത്തുടർന്നു രാത്രി പതിനൊന്നരയോടെ പള്ളിവാസലിലെ ഒരു റിസോർട്ട് ആരോഗ്യവകുപ്പിന് തുറന്നു നൽകുകയായിരുന്നു

ആളുകളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് തന്നെ നിരവധി യോഗങ്ങൾ കൊറന്റൈനുമായി ബന്ധപെട്ടു കളക്ടർ വിളിച്ചു ചേർക്കുകയും ചെയ്തട്ടും പള്ളിവാസലിൽ പൂട്ടിക്കിടക്കുന്ന നൂറിലധികം റിസോർട്ടുകളിൽ ഒന്നുപോലും ഏറ്റെടുത്തു നല്കുവാൻ ഗ്രാമപഞ്ചായത്ത് ഭരണസമതിയോ സെകട്ടറിയോ തയ്യാറായില്ല ഇതേ തുടർന്ന് കുഞ്ഞുകുട്ടികളും വൃദ്ധരും അടങ്ങുന്ന കുടുംബം  മണിക്കൂറുകളോളം റോഡിൽ കഴിയേണ്ടിവന്നു .
ലോക് ടൗണിന് മുൻപ് മുന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ നിന്നും താഴ്‍നാട്ടിൽ പോയി മടങ്ങാവരുണുള്ളത് നിരവധിയാണ് . തേയില തോട്ടങ്ങൾക്ക് നിരീക്ഷത്തിന് അയച്ചാൽ ഉണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതം കണ്ടാണ് ജില്ലാഭരണകൂടം ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവരെ കൊറന്റൈൻ ചെയ്യാൻ എസ്റേറ്റുകൾക്ക് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങൾ തെരെഞ്ഞെടുത്തിട്ടുള്ളത് ഇടുക്കിയിലെ മറ്റു പഞ്ചായത്തുകൾ എല്ലാം നിരവധി കെട്ടിടങ്ങളാണ് മാസങ്ങൾക്ക് മുൻപേ തന്നെ ഏറ്റടുത്തു മുൻകൂട്ടി നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത് എന്നാൽ പള്ളിവാസൽ പഞ്ചായത്തുമാത്രം കെട്ടിടങ്ങൾ ഏറ്റെടുക്കുകയോ താമസസൗകര്യം ഒരുക്കുകയോ ചെയ്യാതെ ബോധപൂർവ്വം വീഴ്ച വരുത്തുകയായിരുന്നു

You might also like

-