എം ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ 28 ന് വിധിപറയും അറസ്റ്റ് പാടില്ല

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹർജി

0

കൊച്ചി: സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28 ഹൈക്കോടതി വിധി പറയാൻ മാറ്റി കേസിൽ വിധിയുണ്ടാകയും വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലായിരുന്നു എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യ ഹർജി. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ചു എം ശിവശങ്കര്‍ കോടതിയെ സമീപിച്ചത്

രാഷ്ട്രീയ വേട്ടയാടലിലിന്റെ ഭാഗമായി എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ശ്രമമെന്നും . കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍ പറയുന്നു ഹർജിയിൽ കോടതിയെ ധരിപ്പിച്ചു . അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്നും . 101. 5 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായി. മണിക്കൂറുകൾ യാത്ര ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയെ ബോധ്യപ്പെടുത്തി ഇപ്പോൾ അറസ്റ്റുണ്ടാകുമെന്ന ആശങ്ക ഉണ്ടെന്നും എം അന്വേഷണ സംഘം തരുന്ന നോട്ടിസിൽ കേസ് നമ്പർ പോലും ഇല്ലെന്നും അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് എം ശിവശങ്കർ പറഞ്ഞു, കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. ഇക്കാര്യം ഇഡിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നും എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു

അതേസമയം ശിവശങ്കർ വൻസ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തുകാരെ സഹായിക്കാൻ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. . സ്വപ്നയുമായി എം ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ട് എന്ന് വെളിവായി. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിന്റെ ഗൂഢാലോചയിൽ എം ശിവശങ്കർ ഉണ്ടെന്നും ഇഡി കോടതിയെ ധരിപ്പിച്ചു . പൂര്‍ണ്ണമായ നിസ്സകരണമാണ് ശിവശങ്കറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വാട്സ്ആപ്പ് മെസേജുകളേ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും മറുപടിയില്ല. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നു . ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി കോടതിയിൽ അറിയിച്ചു . മുദ്രവച്ച കവറിലാണ് ഇഡി തെളിവ് സമര്‍പ്പിച്ചത്. എം ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടുന്നത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടന്നതെന്നും വിശദമായ തെളിവെടുപ്പും ലോക്കര്‍ പരിശോധനയും വേണമെന്നും എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ പറഞ്ഞു.

കസ്റ്റംസ് കേസാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്. എൻഫോഴ്സമെന്റ് നൽകിയ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിച്ചു. സുപ്രീംകോടതി വിധികൾ പ്രകാരം മുൻകൂർ ജാമ്യാപേക്ഷ നില നിൽക്കില്ല എന്ന് കസ്റ്റംസ് വാദിച്ചു. ശിവശങ്കർ ഇപ്പോൾ പ്രതി അല്ലാത്തതിനാൽ അറസ്റ്റ് ആശങ്ക വേണ്ടെന്നും അതുകൊണ്ട് മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും കസ്റ്റംസ് കോടതിയിൽ നിലപാടെടുത്തു.ഹര്‍ജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വര്‍ണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നെന്നു കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കിയിരുന്നു

You might also like

-