റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും,സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി

ഗ്രീൻ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം തുറക്കാവുന്നതാണ്. പരമാവധി 50 % ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി. ഇളവുകൾ ഗ്രീൻ സോണുകളിൽ മാത്രമാക്കി ചുരുക്കി. പുതുക്കിയ മാർഗനിർദ്ദേശം റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. നിലവിലെ സാഹചര്യത്തിൽ ഗ്രീൻ സോണുകളിൽ മാത്രമായിരിക്കും ഇളവ് അനുവദിക്കുക.ഗ്രീൻ സോണിൽ അനുവദിക്കുന്നവ ഇനി പറയുന്നവയാണ്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 07.30 വരെ മാത്രമായിരിക്കും ഗ്രീൻ സോണിൽ കടകൾ തുറക്കുക. സാമൂഹ്യ അകലം പാലിക്കണം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. എല്ലാ സോണുകളിലും ഞായറാഴ്ച പൂർണമായും ലോക്ക്ഡൗൺ ആയിരിക്കും.

ഗ്രീൻ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം തുറക്കാവുന്നതാണ്. പരമാവധി 50 % ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഹോട്സ്പോട് ഒ ഴികെയുള്ള സ്ഥലങ്ങളിൽ പാഴ്സൽ സർവീസുകൾ നടത്താവുന്നതാണ്.ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സെറ്റൈൽ സ്ഥാപനങ്ങൾക്ക് അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവർത്തിക്കാവുന്നതാണ്. ഗ്രീൻ, ഓറഞ്ച് സോണുകളിലെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ ഹോട്സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ തുടരാവുന്നതാണ്.

പൊതുഗതാഗതം ഗ്രീൻ സോണുകളിലും അനുവദിക്കില്ല. ഡ്രൈവർക്ക് പുറമേ രണ്ടിൽ കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ പാടില്ല. ആളുകൾ കൂട്ടം ചേരാൻ പാടില്ല. സിനിമാഹാൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, മദ്യശാലകൾ എന്നിവ അനുവദിക്കില്ല.വിവാഹം, മരണം എന്നീ ചടങ്ങുകളിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് അനുവദനീയമല്ല. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ എന്നിവയും തുറക്കരുത്. വിദ്യാഭ്യസ സ്ഥാപനങ്ങൾ തുറക്കരുതെന്നാണെങ്കിലും പരീക്ഷാ നടത്തിപ്പിനായി നിബന്ധനകൾക്ക് വിധേയമായി തുറക്കാം.

You might also like

-