ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കും.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഉമ്മന്‍ചാണ്ടി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഉമ്മന്‍ചാണ്ടി.സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു

0

കോട്ടയം :ഏറ്റുമാനൂരി‍ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ലതിക സുഭാഷ് തീരുമാനിച്ചു. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം.പാര്‍ട്ടിയില്‍ മഹിളാ കോൺ​ഗ്രസിന് വേണ്ട വിധത്തിൽ പരി​ഗണന ലഭിക്കേണ്ടതുണ്ടെന്ന് ലതിക സുഭാഷ് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ട് ഏറ്റുമാനൂരിലെ ജനങ്ങൾ. കേരള കോൺ​ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റുമാനൂർ കോൺ​ഗ്രസ് പിടിച്ചെടുക്കുമെന്നും ലതിക സുഭാഷ് യോ​ഗത്തിൽ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഉമ്മന്‍ചാണ്ടി.സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല. ലതിക സുഭാഷ് മത്സരിക്കട്ടേയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നാലെ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ച ലതികാ സുഭാഷ് ഇന്ന് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നതു മുതലുള്ള 30 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം ലതിക സുഭാഷ് പ്രഖ്യാപിച്ചത്.സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം, എ.ഐ.സി.സി.അംഗത്വം, കെ.പി.സി.സി. അംഗത്വം എന്നിവ ലതിക സുഭാഷ് രാജിവെച്ചിരുന്നു. എന്നാല്‍ പ്രാഥമികാംഗത്വത്തില്‍ തുടരുമെന്ന് അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.