കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും

റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി പരിഗണിക്കുന്നത്

0

കോഴിക്കോട് :കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭ വാദമാണ് നടക്കുന്നത്.14 ആം തിയതി വാദം കേട്ട കോടതി നോട്ടറി വിജയകുമാറിനെ പ്രതിചേർക്കാന്‍ അനുമതി നല്‍കുകയും, അഞ്ചാം പ്രതിയായ വിജയകുമാറിന് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. വിജയകുമാർ ഇന്ന് കോടതിയില്‍ ഹാജരാകും.ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും