കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം

കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചതിന് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനമന്ത്രാലയമാണ് നേതൃതത്തിലാണ് അന്വേഷണം നടക്കുക.രണ്ട് തരത്തിലുള്ള അന്വേഷണമാണ് നിലവില്‍ കെ. ടി. ജലീലിനെതിരെ നടക്കുന്നത്.

0

ഡൽഹി :കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിച്ചതിന് മന്ത്രി കെ ടി ജലീലിന് എതിരെ കേന്ദ്രം അന്വേഷണം നടത്തും. ധനമന്ത്രാലയമാണ് നേതൃതത്തിലാണ് അന്വേഷണം നടക്കുക.രണ്ട് തരത്തിലുള്ള അന്വേഷണമാണ് നിലവില്‍ കെ. ടി. ജലീലിനെതിരെ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള വിവരശേഖരണവുമാണ് നിലവില്‍ നടക്കുന്നത്. കേരളത്തിലെ വിവിധ കോടതികളില്‍ ജലീലിനെതിരെ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്തവര്‍ അതിന്റെ അനുമതിക്കായി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അത്തരത്തില്‍ പത്തോളം അപേക്ഷകള്‍ നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ അനുമതി നല്‍കുന്ന നടപടികളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്

വിദേശ നാണ്യവിനമയ ചട്ടലംഘനമുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ എത് അന്വേഷണത്തിനെയും നേരിടാന്‍ തയ്യാറെന്ന്മന്ത്രി കെ ടി  ജലീല്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ സഹായ ധനം കൈപറ്റിയെന്ന് മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയരുന്നു. വിഷയം വിവാദമായതോടെ ജലീലിനെതിരെ വ്യാപകമായി പരാതികളുയർന്നിരുന്നു. കൂടാതെ ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീല്‍ നേരിടുന്നുണ്ട്.കേരളത്തില്‍നിന്ന് നിരവധി പരാതികള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് മന്ത്രാലയം തയ്യാറാടുക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

You might also like

-