ഇ ഡി അന്വേഷണം പാർട്ടി നിലപാടല്ല പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണം ജലീലിനെ വിളിപ്പിച്ചു മുഖ്യമന്ത്രി

ചന്ദ്രിക കേസിലും താനല്ല പരാതിക്കാരൻ. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നൽകാൻ പോകുന്നതെന്നും പിണറായിയെ അറിയിച്ചായിരുന്നു കൊച്ചി ഇഡി ഓഫീസിലേക്കുള്ള ജലീലിന്‍റെ യാത്ര. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപനം

0

തിരുവനന്തപുരം: എആ നഗർ സഹകരണബാങ്ക് അന്വേഷണവുമായി ബന്ധപ്പെട്ട കെ ടി ജലീലിനെന്റെ നിലപാടുകളെ സിപിഎം തള്ളിയതിനു പിന്നാലെ ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി. ഇഡി അന്വേഷണ ആവശ്യം പാർട്ടി വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ജലീലിനെ അറിയിച്ചു. കേന്ദ്ര സർക്കാർ ഇ ഡി യെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ ഇ ഡി മഹത്വത്കരിക്കുന്ന വിധം പ്രസ്താവന നടത്തിയത് ശരിയായില്ല ഇഡി അന്വേഷണത്തിനെതിരായ സിപിഎം നിലപാട് മുഖ്യമന്ത്രി മുഖ്യമന്ത്രി ജലീലിന് മുന്നിൽ ആവർത്തിച്ചു , പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും ജലീലിനോട് നിർദ്ദേശിച്ചു. എആർ നഗർ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ജലീലിന്‍റെ വിശദീകരണം.

ചന്ദ്രിക കേസിലും താനല്ല പരാതിക്കാരൻ. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നൽകാൻ പോകുന്നതെന്നും പിണറായിയെ അറിയിച്ചായിരുന്നു കൊച്ചി ഇഡി ഓഫീസിലേക്കുള്ള ജലീലിന്‍റെ യാത്ര. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപനം.അതേസമയം കെ ടി ജലീലിന് സി പി ഐ എമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാധ്യമ പ്രചരണം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സി പി ഐ എം. സ്ത്രീ വിരുദ്ധതയാണ് മുസ്ലിം ലീഗിന്റെ മുഖമുദ്ര. ആലങ്കാരികമായി സ്ത്രീകൾക്ക് പദവി നൽകുകയെന്നതാണ് ലീഗിന്റെ സമീപനമെന്നും എ വിജയരാഘവൻ വ്യക്തമാക്കി

 

You might also like

-