കോവാക്സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങൾക്ക് സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപ

5 മുതൽ 20 ഡോളർ വരെയാണ് കയറ്റു മതി നിരക്ക്. മറ്റൊരു വാക്സിനായ കൊവിഷീൽഡിന്റ ഇരട്ടിയോളം വിലക്കാണ് കൊവാക്സിൻ പൊതു വിപണിയിൽ എത്തുന്നത്.

0

ഹൈദരാബാദ് :ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് -19 വാക്സിൻ ആയ കോവാക്സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു വാക്സിൻ നൽകുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. അതേസമയം സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കാണ് കോവാക്സിൻ നൽകുക. കൊറോണ വൈറസ് വാക്സിനേഷൻ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ വിൽക്കുന്നതിനുള്ള വിലയാണ് ഇന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചു.

ഐ സി എം ആറുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്. രാജ്യത്ത് നടന്ന വാക്സിനേഷൻ പരിപാടിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും കോവാക്സിൻ ഉപയോഗിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഓക്സ്ഫോഡ്- ആസ്ട്ര സെനേക്ക വാക്സിന്‍റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനൊപ്പമാണ് കോവാക്സിൻ ഉപയോഗിച്ചു വന്നത്. നേരത്തെ കോവിഷീൽഡിനും വില നിശ്ചയിച്ചിരുന്നു. 400 രൂപയ്ക്കാണ് കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

5 മുതൽ 20 ഡോളർ വരെയാണ് കയറ്റു മതി നിരക്ക്. മറ്റൊരു വാക്സിനായ കൊവിഷീൽഡിന്റ ഇരട്ടിയോളം വിലക്കാണ് കൊവാക്സിൻ പൊതു വിപണിയിൽ എത്തുന്നത്. കൊവിഷീൽഡിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉയർന്ന വില ഈടാക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ്, കോവക്സിനു അതിന്റെ ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്നത്.കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കാവും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നൽകും. വാർത്താ കുറിപ്പിലൂടെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.