കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു

മദ്യലഹരിയിലായിരുന്ന മകൻ ബൈജു അമ്മയെ മർദ്ദനത്തിന് ഇരയാക്കുകയും സമീപത്തെ തോട്ടിൽ മുക്കി താഴ്‌ത്തുകയും ചെയ്‌തെന്നാണ് വിവരം. തുടർന്ന് ശ്വാസതടസം നേരിട്ട അമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി

0

കോട്ടയം: മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. കോട്ടയം വൈകപ്രയാറിലാണ് സംഭവം. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മകൻ ബൈജുവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ മന്ദാകിനി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന മകൻ ബൈജു അമ്മയെ മർദ്ദനത്തിന് ഇരയാക്കുകയും സമീപത്തെ തോട്ടിൽ മുക്കി താഴ്‌ത്തുകയും ചെയ്‌തെന്നാണ് വിവരം. തുടർന്ന് ശ്വാസതടസം നേരിട്ട അമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മന്ദാകിനിയെ മർദ്ദിക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വൈക്കം ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

അമ്മയും മകനും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നു. ഇത് ഇരുവർക്കുമിടയിൽ നിരന്തരമായ വഴക്കിന് കാരണമായിട്ടുണ്ട്. പലപ്പോഴും ഈ തർക്കത്തിന്റെ പേരിൽ മദ്യപിച്ചെത്തുന്ന മകൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒടുവിലുണ്ടായ ഉപദ്രവമാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന

-

You might also like

-