കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

കോതമംഗലം ചെറിയപളളി ഏറ്റെടുത്ത് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്ത‍‍ഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്

0

കൊച്ചി :കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും സമയം നല്‍കാനാകില്ല.കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദേശിച്ചു. കോതമംഗലം ചെറിയപളളി ഏറ്റെടുത്ത് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്ത‍‍ഡോക്സ് വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകൾ അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും.

-

You might also like

-