കൊടകര കുഴൽ പണ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം ഹർജി

കേസിലെ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്.

0

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാ‌ഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർ‍ജി. ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസി‍ന്‍റ് ഐസക് വർഗീസ് ആണ് ഹർജിനൽകിയത് .അന്തർ സംസ്ഥാന ബന്ധമുള്ള ഹവാല കേസിൽ ലോക്കൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ല. ശാസ്ത്രീയമായി തെളിവ് ശേഖരിച്ച് അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടു. ഹെലിക്കോപ്റ്ററിൽ പണം കടത്തിയെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട് ഈ സാഹചര്യത്തിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമോ, ക്രൈംബ്രാഞ്ചിനോ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഹ‍ജിക്കാരൻ പറയുന്നു. ഹ‍ർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും

അതേസമയം, കേസിലെ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന്. കൊടകര ഉള്‍പ്പെടുന്ന പ്രദേശം എ. നാഗേഷിന്റെ പ്രവര്‍ത്തന മണ്ഡലമാണ്. തൃശൂരില്‍ കെ. സുരേന്ദ്രന്റെ വലംകൈ കൂടിയാണ് നാഗേഷ്. ഇക്കാര്യങ്ങളെല്ലാം നിരത്തിയാണ് അന്വേഷണം പുരോഗിക്കുന്നത്. ധര്‍മരാജന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോള്‍ ആദ്യം വിളിച്ചത് നാഗേഷിനെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാഗേഷ് ഫോണ്‍ എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നാഗേഷിനെ വിളിച്ച ശേഷം സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയാണ് ധര്‍മരാജന്‍ ബന്ധപ്പെട്ടത്. ഇയാളുമായി 24 സെക്കന്‍ഡ് സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇത് കൂടാതെ കോന്നിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി സി. രഘുനാഥിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരികൃഷ്ണനുമുണ്ടായിരുന്നുവെന്നാണ് വിവരം. ധര്‍മരാജന്‍ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടുള്ള ഏഴ് പേരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

You might also like

-