കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശനെ യോഗം ഓഫീസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൈക്രോ ഫിനാന്‍സ് കേസ് നടക്കുന്നതിനിടെയാണ് മരണം.

0

ആലപ്പുഴ :കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ.കെ.മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഓഫീസിലെത്തിയ സ്റ്റാഫ് ആണ് മഹേശനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.
ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയാണ്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,. സംഘടനാതലത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. സഭവവുമായി പൊലീസ് മൊഴിയെടുക്കല്‍ തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂ. മൈക്രോ ഫിനാന്‍സ് കേസ് നടക്കുന്നതിനിടെയാണ് മരണം.