തിരുവനന്തപുരം കിളിമാനൂരിൽ കാർ കലുങ്കിൽ ഇടിച്ചു അപകടം നാലുപേർ മരിച്ചു

പുലര്‍ച്ചേ രണ്ട്മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്

0

തിരുവനന്തപുരം :കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ രണ്ട്മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികൾ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.