സംസ്ഥാന സർക്കാരുമായുണ്ടാക്കി ഗവർണ്ണർ തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ല ഗവര്‍ണര്‍

ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചെന്ന വാര്‍ത്ത മന്ത്രി എ.സി മൊയ്തീന്‍ സ്ഥിരീകരിച്ചു.

0

തിരുവനന്തപുരം :തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലന്ന് ഗവര്‍ണര്‍. ഇക്കാര്യം മന്ത്രി എ.സി മൊയ്തീനെ ഗവര്‍ണര്‍ നേരിട്ടറിയിച്ചു. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണം. ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും ഗവര്‍ണര്‍ മന്ത്രിയോട് ചോദിച്ചു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചെന്ന വാര്‍ത്ത മന്ത്രി എ.സി മൊയ്തീന്‍ സ്ഥിരീകരിച്ചു. ഗവർണർ എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ല. സർക്കാർ സ്വീകരിച്ചത് ന്യായവും നീതിപൂർവുമായ നിലപാടാണ്. വാർഡ് വിഭജനമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ച് നിൽക്കുന്നു. സഭയിൽ നിയമം പാസാക്കിയാലും അതിൽ ഒപ്പ് വെക്കേണ്ടത് ഗവർണറാണെന്നും മന്ത്രി പറഞ്ഞു.

You might also like