കേരളാ കോൺഗ്രസ്സ് മാണി ജോസഫ് ലയത്തിനു ശേഷം വഞ്ചനപരമായ നിപാടാണ് മാണി യും കൂട്ടരും സ്വീകരിച്ചത് :ഫ്രാന്‍സിസ് ജോര്‍ജ്ജ്.

കേരളാകോൺഗ്രസ് മാണി ജോസഫ് ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ലയത്തിനു ശേഷം കെ എം മാണിയും കൂട്ടരും പാലിച്ചില്ല ഇന്നേവരെ ഇല്ലാതിരുന്ന ജനാധപത്യ രീതികള്‍ ഇപ്പോള്‍ എന്തിന് നടപ്പിലാക്കുന്നവെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ചോദിച്ചു

0

കോട്ടയം :കേരളാകോൺഗ്രസ് എം ലെ പിളർപ്പിൽ പി ജെ ജോസഫിനെ അനുകൂലിച്ചു ജനാധിപത്യ കേരളാ കോൺഗ്രസ്സ് ചെയർമാൻ കെ  ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരളാകോൺഗ്രസ് മാണി ജോസഫ് ലയന സമയത്ത് ഉണ്ടാക്കിയ ധാരണകള്‍ ലയത്തിനു ശേഷം കെ എം മാണിയും കൂട്ടരും പാലിച്ചില്ല ഇന്നേവരെ ഇല്ലാതിരുന്ന ജനാധപത്യ രീതികള്‍ ഇപ്പോള്‍ എന്തിന് നടപ്പിലാക്കുന്നവെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ചോദിച്ചു. കേരള കോണ്‍ഗ്രസുകളുടെ ലയനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ ജന്മദിനാഘോഷ വേളയിലാണ് പിജെ ജോസഫ് വിഭാഗത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് ഫ്രാന്‍സ് ജോര്‍ജ്ജ് സ്വീകരിച്ചത്. എക്കാലത്തും കെ.എം മാണി അടക്കമുള്ള നേതാക്കളാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ഇപ്പോള്‍ ജനാധിപത്യ രീതി സ്വീകരിക്കണമെന്ന്ജോസ് കെ മാണി പറയുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസുകളുടെ ഒന്നിക്കണമെന്ന നിലപാടും ഫ്രാന്‍സ് ജോര്‍ജ്ജ് ആവര്‍ത്തിച്ചു. മറ്റ് കേരള കോണ്‍ഗ്രസുകളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ഈ പ്രതികരണം

You might also like

-