കേരളം ജനസാന്ദ്രമാണ് ,പശ്ചിമഘട്ടം കേരളത്തെ ഇ.എസ്.ഏ യിൽ നിന്നും ഒഴിവാക്കാൻ കഴിയും ,കിസാൻ സഭ
2006 ലാണ് ഇന്ത്യ ഗവൺമെന്റ് പശ്ചിമഘട്ടത്തെലോക പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിക്കണമെന്ന് യുനെസ്കോയ്ക്ക് അപേക്ഷ സമർപ്പിച്ചത് ഈ അപേക്ഷ പരിശോധിച്ച വിദഗ്ധസമിതി ജനവാസ മേഖലയും ആദിവാസികളും ഉള്ള പ്രദേശമായതിനാൽ അപേക്ഷ ന നിരസിച്ചു. എന്നാൽ പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ഗൂഢ ശക്തി കളും അവരുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 2010 ൽ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യങ്ങളെ കുറിച്ചും ജീവികളെയും സസ്യജാലങ്ങളേയും പറ്റി പഠിക്കാൻ വേണ്ടി ശ്രീ മാധവ്ഗാഡ്ഗിൽ ചെയർമാനായി 11 കമ്മറ്റിയെ കേന്ദ്ര വനം വകുപ്പ് മന്ത്രി നിയമിച്ചു .
മാത്യു വർഗീസ് , സംസ്ഥാന വൈസ് പ്രസിഡണ്ട് ദേശീയ സമിതിഅംഗം അഖിലേന്ത്യ
പശ്ചിമഘട്ടത്തിൽ ലോക പൈതൃക പദ്ധതി നടപ്പാക്കുന്നതിനുള്ള ഏഴാമത്തെ വിജ്ഞാപനം
തൊടുപുഴ | പശ്ചിമഘട്ടത്തിൽ ലോക പൈതൃക പദ്ധതി നടപ്പാക്കുന്നതിനുള്ള ഏഴാമത്തെ വിജ്ഞാപനം 2026 ജൂലൈ 27ന് വീണ്ടും പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാരുകളും വിവിധ സംഘടനകളും നനൽകിയിട്ടുളളപരാതികളും നിർദ്ദേശങ്ങളും പരിഗണി ക്കാതെയാണ് പഴയ വിജ്ഞാപനം ഏഴാം പ്രാവശ്യവും വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയത്തിലെ അഞ്ചാം വകുപ്പ് മൂന്നാം ചട്ട പ്രകാരമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത് വംശനാശ ഭീഷണി നേരിടുന്ന ജന്തു വർഗങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും പരിസ്ഥിതിയും കാലാവസ്ഥയും ഗുണപ്രദമായി സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം . വിജ്ഞാപനത്തിന്റെ തീയതി മുതൽ 60 ദിവസം പൂർത്തിയായി കഴിഞ്ഞ്പടിഞ്ഞാറൻ ഘട്ടത്തിലെ അന്തിമ വിജ്ഞാപനം ഘട്ടം ഘട്ടമായോ ഒറ്റയ്ക്കോ പുറപ്പെടുവിക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നു . എതിർ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ആയത് കേന്ദ്ര വനം -പരിസ്ഥിതി സെക്രട്ടറിക്ക് രേഖാമൂലം എഴുതി സമർപ്പിക്കണം ഒരാശ്വാസമായി പറയാവുന്നത് കേരള ഹൈക്കോടതി മലയാളത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് ഈ മാസം 22ന് ഉത്തരവായിട്ടുണ്ട് .കാലപരിധി കുറച്ചുകൂടി ഇതുമൂലം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.
എന്താണ് പശ്ചിമഘട്ടം
തെക്കൻ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച കേരള സംസ്ഥാനത്തിന്റെ കിഴക്കൻ മല മേഖലയിലൂടെ തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ വഴി ഗുജറാത്തിന്റെ മൂലയ്ക്ക് എത്തി അവസാനിക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ അതിരിലുള്ള പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രൂപമാണിത് ഗോദാവരി, കൃഷ്ണ, കാവേരി, പെരിയാർ തുടങ്ങിയ നിരവധി നദികളുടെ ഉത്ഭവസ്ഥാനം ആണിത് 600 മീറ്ററിൽ അധികം ഉയരമുള്ള ആയിരത്തറനൂറ് കിലോമീറ്റർ നീളത്തിലും 30 മുതൽ 50 കിലോമീറ്റർ വീതിയിലും സ്ഥിതി ചെയ്യുന്നു ഏറ്റവും ഉയരം കൂടുതൽ ദേവികുളം താലൂക്കിലെ ആനമുടിയാണ് ലോക ജൈവവൈവിധ്യ പ്രാധാന്യമുള്ള അനുപമമായ എട്ടു സ്ഥലങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം ധാരാളം മഴ ലഭിക്കുന്നതും അപൂർവ്വമായ സസ്യജാലങ്ങളും ജന്തുവർഗ്ഗങ്ങളും വംശനാശ ഭീഷണി നേരിടുന്ന വയെല്ലാം ഇവിടെയുണ്ട് അവലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതും പശ്ചിമഘട്ടത്തിലാണ് .കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ചരിവുള്ള കറുത്ത പശിമയുള്ള ഫലഭൂയിഷ്ടമായ മണ്ണിനാൽ സമ്പന്നമാണ് കേരളാ തിർത്തി. ഈ പ്രദേശത്തെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നഗരങ്ങളുമായി അഞ്ചു കോടിയധികം ജനങ്ങൾ അധിവസിക്കുന്നു .കൃഷിയും വ്യാപാരവും മറ്റു തൊഴിലുകളുമാണ് ഉപജീവനമാർഗ്ഗം ഇവരുടെ ഭൗതിക ജീവിതത്തിനു ള്ള ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എല്ലാം ഈ പ്രദേശത്തുണ്ട് പശ്ചിമഘട്ട പൈതൃക പദ്ധതി നടപ്പാക്കുന്നതോടുകൂടി ഈ പ്രദേശം ( ഇ എസ് എ ) പരിസ്ഥിതി ദുർബല മേഖലയായി തീരും . അതോടുകൂടി കൃഷി ചെയ്യാനും ഇരുപതിനായിരം അടിയിൽ കൂടുതലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും 50 സെന്റ് വിസ്തീർണ്ണം ഉള്ള ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതും കഴിയാതെ വരും ഖനനങ്ങൾ നടത്താനും കന്നുകാലി വളർത്താനും കഴിയാതെ വനം – പരിസ്ഥിതി നിയമങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ ആവുകയും ജനജീവിതം ദുരിതപൂർണമായി, വഴിമുട്ടുകയും ചെയ്യും. കൃഷിയും തൊഴിലും ചെയ്യാൻ കഴിയാതെ വരുന്നതോടുകൂടി ജനങ്ങൾ സ്വമേധയാ ഈ പ്രദേശങ്ങൾ വിട്ടൊഴിഞ്ഞ് ജീവിതമാർഗം തേടിപ്പോകും. തുടർന്ന് അവിടമെല്ലാം വന്യജീവി കേന്ദ്ര വനപ്രദേശമായി മാറും ഈ ദു:സ്തുതി ബാധിക്കുന്നത് കാസർഗോഡ്. ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 താലൂക്കുകളിലും 134 വില്ലേജുകളിലും ആണ് .അവിടെ നൂറ്റാണ്ടുകൾ പാരമ്പര്യമായി അധിവസിച്ചുവരുന്ന ഒരു കോടിയിലധികം മനുഷ്യരെയാണ് ബാധിക്കുന്നത്
വ്യാവസായിക വിപ്ലവത്തെ തുടർന്ന് ലോകമാകെ ഉണ്ടായ അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി നാശവും തടയുന്നതിനെ കുറിച്ച് ലോകരാജ്യങ്ങൾ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്രതലത്തിലുള്ള കൂടിയാലോചനകളും ഉച്ചകോടികളും മറ്റു സമ്മേളനങ്ങളും നടത്തപ്പെടാറുണ്ട് ഇങ്ങനെയുള്ളവയിൽ രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. അവിടെ നടക്കുന്ന ചർച്ചകളിൽ രൂപപ്പെട്ടു വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിസ്ഥിതി സംരക്ഷിക്കാനുള്ള മാർഗങ്ങളായി തീരുമാനിക്കപ്പെടുന്നു .വികസ്വര, പിന്നോക്ക രാജ്യങ്ങളുടെ മേൽ പരിസ്ഥിതി സംരക്ഷണം നടപ്പാക്കാൻ വേണ്ടിയുള്ള വിവിധതരം സമ്മർദ്ദങ്ങൾ സമ്പന്ന രാജ്യങ്ങൾ അടിച്ചേൽപ്പിക്കുന്നു .ഇതിന് വിധേയമാക്കപ്പെട്ട നിരവധി രാജ്യങ്ങളിൽ ഒന്നായി നമ്മുടെ രാജ്യം നേരത്തെ മാറി കഴിഞ്ഞിട്ടുണ്ട് 1972ലെ സ്റ്റോക്ക് ഹോം പ്രകൃതി ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പങ്കെടുത്തിരുന്നു . ഇതേത്തുടർന്ന് വന്യജീവി സംരക്ഷണം വനം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നാല് നിയമനിർമാണങ്ങൾ 1972 നും 1986 നുമിടയിൽഇന്ത്യയിൽ നടന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം 1980ലെ വനസംരക്ഷണ നിയമം വന്യജീവികളെയും പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ഷൻ പ്ലാൻ 1983 പരിസ്ഥിതി സംരക്ഷണ നിയമം 1986 എന്നിവ നിർമ്മിച്ച്ഇന്ത്യയിൽ കർശനമായി നടപ്പാക്കി കൊണ്ടിരിക്കുന്നു . വനമേഖലയുമായി അതിർത്തിയിലുള്ളജനങ്ങൾ ഇപ്പോൾ തന്നെ വന്യജീവി ആക്രമണം മൂലവുംഉദ്യോഗസ്ഥ പീഡനവും മൂലം സഹികെട്ട് കഴിയുകയാണ്
2006 ലാണ് ഇന്ത്യ ഗവൺമെന്റ് പശ്ചിമഘട്ടത്തെലോക പൈതൃക പട്ടികയിൽ പെടുത്തി സംരക്ഷിക്കണമെന്ന് യുനെസ്കോയ്ക്ക് അപേക്ഷ സമർപ്പിച്ചത് ഈ അപേക്ഷ പരിശോധിച്ച വിദഗ്ധസമിതി ജനവാസ മേഖലയും ആദിവാസികളും ഉള്ള പ്രദേശമായതിനാൽ അപേക്ഷ ന നിരസിച്ചു. എന്നാൽ പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ഗൂഢ ശക്തി കളും അവരുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 2010 ൽ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യങ്ങളെ കുറിച്ചും ജീവികളെയും സസ്യജാലങ്ങളേയും പറ്റി പഠിക്കാൻ വേണ്ടി ശ്രീ മാധവ്ഗാഡ്ഗിൽ ചെയർമാനായി 11 കമ്മറ്റിയെ കേന്ദ്ര വനം വകുപ്പ് മന്ത്രി നിയമിച്ചു . കമ്മിറ്റിയുടെ റിപ്പോർട്ട് 2011 ൽ കേന്ദ്ര വനംമന്ത്രി ശ്രീമതി ജയന്തി നടരാജന് സമർപ്പിച്ചു കേന്ദ്ര മന്ത്രിസഭയിലോ പാർലമെന്റിലോ ചർച്ച ചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവായി പുറപ്പെടുവിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചു പാർലമെന്റ് , നിയമസഭകൾ, കർഷക സംഘടനകൾ, ഒന്നുമായി ചർച്ച ചെയ്യാതെയും ഇതുമൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കാതെയും ആണ് ഈ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വലിയ ആശങ്കയിൽ ആവുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. കേരളത്തിൽ എമ്പാടും ശക്തമായ പ്രക്ഷോഭനങ്ങളുമായി ജനങ്ങൾ അന്ന് തെരുവിലിറങ്ങി
എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് 2012 ൽ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ പെടുത്തി യൂനസ്ക്കോ അംഗീകാരം നൽകി .ഇന്ത്യ നൽകിയ റിപ്പോർട്ടും ശ്രീ ജയറാം രമേശ് ചെയർമാനായ ബാംഗ്ലൂരിലെ അശോക ട്രസ്റ്റിന്റെ റിപ്പോർട്ടു o ഇവിടുത്തെ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ ഏകോപിത സംവിധാനം ഉണ്ടാക്കിയെന്ന് ഗവൺമെന്റിന്റെ ഉറപ്പുമാണ് പൈതൃക പട്ടികയിൽ പെടുത്താൻ യൂനെസ്കോയെ നിർബന്ധിതമാക്കിയത് .
ജനകീയ പ്രതിഷേധങ്ങളെ മറികടക്കാൻ കഴിയാതെ വന്നപ്പോൾ സർക്കാർ കൂടുതൽ പഠനത്തിന് ഡോക്ടർ കസ്തൂരിരംഗൻ ചെയർമാനായി ഒരു ആറംഗ സമതി രൂപീകരിച്ചു . ആ സമിതിയും മാധവ ഗാഡ്ഗിൽ കണ്ടെത്തലുകളെ അംഗീകരിക്കുകയാണ് ചെയ്തത്. അടങ്ങാത്ത ജനകീയ പ്രക്ഷോഭം തടയാൻ വേണ്ടിയും പദ്ധതി നടപ്പാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും കേരള സർക്കാർ ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ശ്രീ. ഉമ്മൻ .വി .ഉമ്മൻ അധ്യക്ഷനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ചു .ഈ സമിതി ഗാഡ്ഗിൽ കസ്തൂരി രംഗൻകമ്മിറ്റികൾ ആദ്യം നിർദ്ദേശിച്ച 13 108 ചതുരശ്ര കിലോമീറ്റർ ഇ എസ് എ പ്രദേശം കുറവു ചെയ്തു. 124 വില്ലേജുകളിലായി 9 9 93.7. ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബല മേഖലയായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചു. കേരള സർക്കാർ ഈ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുകയും 2014 മാർച്ച് മാസം പത്തിന് ഇത് അംഗീകരിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ.എസ്.ഏ. കരട് വിജ്ഞാപനം പുറത്തിറക്കി
ഏരിയ കുറവ് ചെയ്തെങ്കിലും ധാരാളം ആയി ജനവാസ മേഖലകളും തോട്ടങ്ങളും ഇതിൽ ഉൾപ്പെട്ടു വന്നു .ജനങ്ങൾ അവരുടെ പ്രതിഷേധം ശക്തമായി തുടർന്നുകൊണ്ടിരുന്നു .2016 കേരളത്തിൽ ഭരണമാറ്റം സംഭവിക്കുകയും എൽഡിഎഫ് അധികാരത്തിൽ എത്തുകയും ചെയ്തു. പശ്ചിമഘട്ട പ്രശ്നപരിഹാരത്തിനായി ഗവൺമെന്റ് ശ്രമങ്ങൾ ആരംഭിച്ചു. റവന്യൂ വനം പരിസ്ഥിതി സർവ്വേ എന്നീ വകുപ്പുകൾ ചേർന്ന് വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് ഉണ്ടാക്കുകയും ഇ എസ് എ ഏരിയയുടെ അളവ് വീണ്ടും കുറച്ച് 8656 ചതുരശ്ര കിലോമീറ്റർ ആയി ചുരുക്കി ജനവാസ മേഖല തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ എന്നിവ ഒഴിവാക്കിയാണ് സർക്കാരിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചത് .
ഈ പ്രശ്നങ്ങൾ ഗുരുതരമായ സാഹചര്യത്തിൽ 2022 കേന്ദ്രസർക്കാർ മുൻ കേന്ദ്രഭനം മേധാവി ശ്രീ സജ്ജയകുമാർ ചെയർമാനായി വിഷയം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിച്ചു. അവരുടെ പഠനം പൂർത്തീകരിച്ചിട്ടില്ല കേന്ദ്രസർക്കാരിന്റെ മനോഭാവം മാറാത്ത സാഹചര്യത്തിൽ കേരളം കൂടുതൽ ജാഗ്രതാപൂർവ്വം ഗ്രാമപഞ്ചായത്തുകൾ,വില്ലേജുകൾ ,സർവ്വേ ഉദ്യോഗസ്ഥർ എന്നിവരെ കൂടി ചേർത്ത് വിപുലമായ ഒരു സമിതി രൂപീകരിച്ച ജി. ഐ .എസ് . മാപ്പും ഉപയോഗിച്ച് വീണ്ടും റിപ്പോർട്ട് തയ്യാറാക്കി 8690 കിലോമീറ്റർ ഇ. എസ് .ഏ.യായി സംസ്ഥാന സർക്കാർ അംഗീകരിച്ചുകൊണ്ട് 2024 വീണ്ടും കേന്ദ്രസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു .ഈ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് പാർലമെന്റിൽ ബന്ധപ്പെട്ട മന്ത്രി ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞിട്ടുള്ളതാണ് ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് പഴയ റിപ്പോർട്ടിന്മേൽ കടിച്ചു തൂങ്ങി വീണ്ടും വീണ്ടും കരട് വിജ്ഞാപനങ്ങൾ പുറത്തിറക്കുന്നത് തികച്ചും കേരളത്തോടുള്ള അവഗണന മാത്രമാണിത് ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവനെ പന്താടാ നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല
പുതിയ ചിന്ത വേണം.
ലോക പൈതൃക കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചും മാധവ ഗാഡ്ഗിൽ, കസ്തൂരിരംഗന്റെയും നിർദ്ദേശങ്ങൾ പരിഗണിച്ചും പാരിസ്ഥിതിക ദുർബല മേഖലയിൽ നിന്നും കേരളത്തെ ഒഴിവാക്കാൻ കഴിയും. ചതുരശ്ര കിലോമീറ്റർ നൂറിൽ കൂടുതൽ ആളുകളും 20 ശതമാനത്തിൽ കൂടുതൽ വനവസ്തൃതി ഇല്ല എങ്കിൽ ഇ. എസ് .ഏ. യിൽ നിന്ന് ഒഴിവാക്കണം ജനവാസ മേഖലയെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കണമെന്ന് വേൾഡ് ഹെറിറ്റേജ് സമിതിയുടെ നിർദ്ദേശമാണ് ഇതിനോട് ബന്ധപ്പെട്ട് വരുന്ന മറ്റു നിർദ്ദേശങ്ങൾ കേരളത്തിലെ ജനവാസത്തിന് തടസ്സം ഉണ്ടാക്കുന്നതാണ് .അതിനാൽ അവ പരിഗണിക്കാതെ ഇ.എസ്.ഏ.യിൽ നിന്നും കേരളത്തെ ഒഴിവാക്കേണ്ടതാണ് .
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു പുതിയ സമീപനം സ്വീകരിക്കാൻ മനസ്സാ തയ്യാറാകണം.’ ലോക പൈതൃകമായി ഒരു പ്രദേശമോ ഒരു സ്ഥാപനമോ മാറി തീരുമ്പോൾ അതുമായി ബന്ധപ്പെട്ട ജീവിച്ചു വരുന്നവരുടെ ഉപജീവന മാർഗത്തെയോ ജീവിതത്തെയോ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ അത്തരം പ്രദേശങ്ങളെ മുമ്പേ പൈതൃക പദവിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമാണ് ഒരു പ്രദേശത്തെ യോ നിർമ്മിതിയേയോ ലോക പൈതൃകമായി പ്രഖ്യാപിക്കുന്നത് .ഒമാനിൽ ലോക പൈതൃകമായി പ്രഖ്യാപിച്ച ശേഷം മാത്രമാണ് പിന്നീട് എണ്ണയുടെ സാന്നിധ്യം ഒമാൻ കണ്ടെത്തിയത് അതോടെ ലോക പൈതൃകത്തിന്റെ വ്യാപ്തി വെട്ടിച്ചുരുക്കി എണ്ണ ഖനനം നടത്താൻ തീരുമാനിച്ചു .ഈ ആവശ്യം ശക്തമായി ലോക പൈതൃക സമിതിയുടെ മുമ്പിൽ ഒമാൻ ഉന്നയിക്കുകയും പൈതൃക പ്രദേശത്തിന്റെ അളവ് വെട്ടിച്ചിരുക്കി എണ്ണ ഖനനം നടത്താൻ ഒമാനെ അനുവദിക്കുകയും ചെയ്തു. യൂറോപ്പിന്റെ പലഭാഗങ്ങളിലും ഇങ്ങനെ ലോക പൈതൃക പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവങ്ങളുണ്ട് അതിനുവേണ്ടി അവിടുത്തെ സർക്കാറുകൾ മുൻകൈ എടുക്കുകയും തങ്ങളുടെ നാടിന്റെ സ്ഥിതി യുനെസ്കോയുടെ മുമ്പിൽ ശക്തമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാരും ഈ മാർഗം അവലംബിച്ചാൽ ഈ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും യഥാർത്ഥ വസ്തുതകൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുകയും അവർ ഈ ആവശ്യം വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയെ സമീപിച്ച് ബോധ്യപ്പെടുത്തിയാൽ പരിഹരിക്കാൻ കഴിയുന്ന കാര്യമാണ്. കാരണം കേന്ദ്രസർക്കാർ പല അന്താരാഷ്ട്ര കരാറുകളിലും ഏർപ്പെട്ടിട്ടുള്ള അതിനാൽ വളരെ പെട്ടെന്ന് അതെല്ലാം പൊട്ടിച്ചെറിയാൻ ഗവണ്മെന്റിന് പല വിധ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. തീർച്ചയായും രാജ്യത്തിന്റെ വനവും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടും, എന്നാൽ മനുഷ്യ ജീവന് വേണ്ട അംഗീകാരം നൽകിയും , കോടിക്കണക്കായ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത വിധo പ്രശ്നപരിഹാരം കണ്ടെത്താൻ ഗവൺമെന്റ് തയ്യാറാകണം. സർക്കാരിനേ പിന്തുണയ്ക്കാൻ എല്ലാവരും ഒന്നിച്ചണിനിരക്കുക മാത്രമേ കരണിയമായിട്ടുള്ളു.