നടിയെ അക്രമിച്ചകേസ് കാവ്യാ മാധവന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

രണ്ട് ഘട്ടങ്ങളായാണ് ചോദ്യം ചെയ്യൽ നടന്നത്. ആദ്യഘട്ടത്തിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രണ്ടാംഘട്ടത്തിൽ വധ​ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് കാവ്യയോട് ചോദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമുള്ള ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ശബ്ദശകലങ്ങളിൽ കാവ്യയെപ്പറ്റിയുള്ള പരാമർശമുണ്ടായിരുന്നു.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിലും വധ​ഗൂഢാലോചനാ കേസിലും കാവ്യാ മാധവന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തിയാണ് നാലര മണിക്കൂർ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12ന് തുടങ്ങിയ ചോദ്യം ചെയ്യൽ നാലര മണിക്കാണ് അവസാനിപ്പിച്ചത്. ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം.

രണ്ട് ഘട്ടങ്ങളായാണ് ചോദ്യം ചെയ്യൽ നടന്നത്. ആദ്യഘട്ടത്തിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രണ്ടാംഘട്ടത്തിൽ വധ​ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് കാവ്യയോട് ചോദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമുള്ള ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ശബ്ദശകലങ്ങളിൽ കാവ്യയെപ്പറ്റിയുള്ള പരാമർശമുണ്ടായിരുന്നു. ഓഡിയോ കേൾപ്പിച്ചും ചില ദൃശ്യങ്ങൾ കാട്ടിയുമാണ് ചോദ്യം ചെയ്യൽ നടന്നത്. ഇതോടെ അന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. ഇനി കൂറുമാറിയ സാക്ഷികളെയാണ് ചോദ്യം ചെയ്യേണ്ടത്. ചോദ്യം ചെയ്യലിന് ശേഷം കാവ്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബോധ്യമായാൽ പ്രതിപ്പട്ടികയിലുണ്ടാവും.

നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടി. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസഹകരിച്ചാല്‍ കേസില്‍ കാവ്യയെ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങാന്‍ ഇടയുണ്ട്.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി മുന്‍പും ക്രൈംബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടിസ് നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്

You might also like