കന്നഡ ചലച്ചിത്ര പിന്നണി ഗായിക സുശ്മിത (26)യെ ആത്മഹത്യ ചെയ്ത നിലയില്‍ 

ബെം​ഗളൂരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

0

ബെംഗളൂരു: കന്നഡ ചലച്ചിത്ര പിന്നണി ഗായിക സുശ്മിത (26)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെം​ഗളൂരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ സുശ്മിതയുടെ ഭര്‍ത്താവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് സുശ്മിത ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച്‌ അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

-