കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്.പികെ നവാസ്, അഡ്വ പി ഇ സജൽ മുഖേന നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ

0

സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്.പികെ നവാസ്, അഡ്വ പി ഇ സജൽ മുഖേന നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. IPC 171 E, 171 F വകുപ്പുകൾ മുഖേന കേസടുക്കാനാണ് കോടതി ഉത്തരവിട്ടത്.

അതേസമയം തനിക്കെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്‍റെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്നും സുന്ദര സിപിഎമ്മിന്‍റെ കസ്റ്റഡിയിലാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. മുഖ്യമന്ത്രി അധികനാൾ വീട്ടിൽ കിടന്നുറങ്ങില്ലെന്ന വിവാദ പരാമർശത്തിൽ എഎൻ രാധാകൃഷ്ണന് സംരക്ഷണവുമായും സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കെതിരെ തുടർച്ചായി കള്ളക്കേസുകൾ വരുമ്പോൾ ഒരു പ്രവർത്തകന്‍റെ വികാരമായി മാത്രം എഎൻ രാധാകൃഷ്ണന്‍റെ പ്രസ്താവനയെ കണ്ടാൽ മതിയെന്നായിരുന്നു സുരേന്ദ്രന്‍റെ അഭിപ്രായം.

 

You might also like

-