ഇടതു മുന്നണിയിലേക്ക് ഇല്ല ജോസ് കെ. മാണി വിഭാഗം നേതാവ് ജോസഫ് എം. പുതുശേരി ജോസഫ് വിഭാഗത്തിലേക്ക്

യു.ഡി.എഫ് ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം കേരള കോണ്‍ഗ്രസ്സില്‍ എമ്മില്‍ നിന്ന് പുറത്തുവരുന്ന ആദ്യ നേതാവാണ് പുതുശേരി

0

കോട്ടയം :കെ എം മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവ് ജോസഫ് എം. പുതുശേരി ജോസഫ് വിഭാഗത്തിലേക്ക്. പി.ജെ ജോസഫുമായി ചര്‍ച്ച നടത്തി . ഇടതു മുന്നണിയിലേക്ക് പോകാനില്ലെന്ന നിലപാടാണ് ഇദ്ദേഹത്തിനുള്ളത്. എല്‍.ഡി.എഫ് നീക്കത്തോട് യോജിപ്പില്ല.പൊതുജീവിതത്തിലുടനീളം യു.ഡി.എഫ് നിലപാടിനൊപ്പം നിന്ന വ്യക്തിയാണ്. ഇനി തുടര്‍ന്നും അങ്ങനെത്തന്നെയായിരിക്കുമെന്നും ജോസഫ് എം പുതുശേരി പറഞ്ഞു. യു.ഡി.എഫ് ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം കേരള കോണ്‍ഗ്രസ്സില്‍ എമ്മില്‍ നിന്ന് പുറത്തുവരുന്ന ആദ്യ നേതാവാണ് പുതുശേരി കല്ലൂപ്പാറ മുന്‍ എം.എല്‍.എയാണ് ജോസഫ് എം. പുതുശേരി. കഴിഞ്ഞ തവണ തിരുവല്ല സീറ്റില്‍ പരാജയപ്പെട്ട അദ്ദേഹം പത്തനംതിട്ട ജില്ലയില്‍ നിയമസഭ സീറ്റിന് ആഗ്രഹം പ്രകടിപ്പിച്ചുണ്ടെന്നാണ് അറിയുന്നത്.