എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

എന്‍ഐഎ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്

0

കൊച്ചി : മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എന്‍ഐഎ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ നേരത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു.