ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘർഷം വിദ്യാര്‍ഥികളെ പൊലീസും സി.ആര്‍.പി.എഫു ചേർന്ന് നേരിടുന്നു

ഇന്ന് ഡല്‍ഹി പൊലീസും സി.ആര്‍.പി.എഫ് അര്‍ധ സൈനികരും അധികൃതരുടെ അനുമതിയോടെ കാമ്പസിലെത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് മര്‍ദനമേറ്റെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

0

ഡൽഹി :ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് നേരിടുകയാണ്. വിദ്യാര്‍ഥികളെ നേരിടാന്‍ പൊലീസിനൊപ്പം സി.ആര്‍.പി.എഫുമുണ്ട്. എന്നാല്‍ വൈസ് ചാന്‍സലര്‍ ചര്‍ച്ചക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പൊലീസിന്‍റെ ബലപ്രയോഗത്തെ വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മണിക്കൂറുകളായി സമരരംഗത്താണ്.

പരിഷ്കരിച്ച നിയമവ്യവസ്ഥ അനുസരിച്ച് ഹോസ്റ്റല്‍ ഫീസ് സര്‍വകലാശാല അധികൃതര്‍ ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങരുത്, വസ്ത്രധാരണത്തില്‍ നിബന്ധനകള്‍ എന്നതടക്കമുള്ള വ്യവസ്ഥകള്‍ പുതുക്കിയ ഹോസ്റ്റല്‍ മാന്വലിന്റെ കരട് രേഖയിലുണ്ട്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സമരം.

ദിവസങ്ങളായി തുടരുന്ന സമരത്തിനിടെയാണ് ഇന്ന് ഡല്‍ഹി പൊലീസും സി.ആര്‍.പി.എഫ് അര്‍ധ സൈനികരും അധികൃതരുടെ അനുമതിയോടെ കാമ്പസിലെത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് മര്‍ദനമേറ്റെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. നിരവധി വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സമരക്കാരുമായി സര്‍വകലാശാല വിസി ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. പ്രതിഷേധിച്ച് ഉപരാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു.

അതേസമയം ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ പ്രതിഷേധിച്ചുള്ള ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍.വിദ്യാര്‍ത്ഥികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ അറിയിച്ചു

You might also like

-