ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ.​പിയില്‍ ,സ്ഥാ​നാ​ർ​ഥി​യായേക്കും

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ​.പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു

0

തൃശൂർ :.മു​ൻ ഡി​.ജി.​പി ജേ​ക്ക​ബ് തോ​മ​സ് ബി.​ജെ.​പിയില്‍ ചേ​ർ​ന്നു. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൊതുസമ്മേളന വേ​ദി​യി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാന്നിധ്യത്തിലാണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യ​ത്.വ​രു​ന്ന . ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.

ബിജെപിയുടെ പൊതു സമ്മേളനവേദിയിൽ ശോഭ സുരേന്ദ്രനും എത്തിയിട്ടുണ്ട്.പാർട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രൻ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തിൽ എത്തുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ മടങ്ങിയെത്തിയത്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ ഇല്ലാതിരിക്കാൻ യോഗത്തിൽ പങ്കെടുക്കണമെന്നതായിരുന്നു നിർദ്ദേശം. ശോഭയുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചില്ല.