ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

ഗ്രനേഡും പിസ്റ്റലുകളും ഉൾപ്പെടെ നിരവധി ആയുധ ശേഖരങ്ങളും ഇവരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്

0

ശ്രീനഗർ: ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നാണ് ആറു ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിലായത്. പൊലീസും സി ആർ പി എഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്.ഗ്രനേഡും പിസ്റ്റലുകളും ഉൾപ്പെടെ നിരവധി ആയുധ ശേഖരങ്ങളും ഇവരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ഹെറോയ്ൻ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളും സുരക്ഷാസേന ഭീകരരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാക് ഭീകരരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരും ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും ഉൾപ്പെടെയുള്ളവ എത്തിച്ചു നൽകാനും മുൻനിരയിൽ പ്രവർത്തിക്കുന്നവരുമാണ് പിടിയിലായിരിക്കുന്നത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 13 പാക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് 13 പാക് ഭീകരരെ സൈന്യം വധിച്ചത്. രജൗരിയിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെയും സുരക്ഷാ സേന വധിച്ചിരുന്നു