റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. റഷ്യക്കുമേൽ ചെറുത്തുനില്പിൽ കനത്ത പ്രകമേൽപ്പിച്ചു ഉക്രൈൻ

ഉക്രൈൻ ആഭ്യന്തിര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 15600 റഷ്യൻ സൈനികർ വധിക്കപെടുകയോ ഉക്രൈൻ സൈന്യത്തിന്റെ പിടിയിലാകുകയോ ചെയ്തട്ടുണ്ട് .101 യുദ്ധവിമാനങ്ങളും 124 ഹെലികോപ്റ്ററുകളും ഉക്രൈൻ സൈന്യം വെടിവച്ചു വീഴ്ത്തി . ടാങ്കുകളും മറ്റു യുദ്ധോപകരങ്ങളും നശിപ്പിക്കപ്പെട്ടു

0

കീവ് |മൂന്നാം ലോക മഹാ യുദ്ധമെന്നു ലോക ഭയക്കുന്ന റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അർദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. അതിർത്തികൾ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യൻ പട്ടാളക്കാർ ഒട്ടുമിക്ക യുക്രെയ്ൻ നഗരങ്ങളും പിടിച്ചടക്കി. നിരവധി സാധാരണ മനുഷ്യരെ കൊന്നൊടുക്കി കുട്ടികളെയും സ്ത്രീകളെയും തട്ടികൊടുപോയി , പഴയ സോവ്യറ്റ് യൂണിയന്റെ പ്രൗഢി വിളിച്ചോതുന്ന ഉക്രൈനിലെ നിർമ്മിതികൾ എല്ലാം തകർത്ത് റഷ്യൻ മിസൈലുകൾ മഴപോലെ ഉക്രൈന്റെ മണ്ണിൽ പത്തിച്ചു. അംബര ചുംബികളായ ആയിരകണക്കിന് കിട്ടിടങ്ങൾ നിലം പരിശായി . മഴപോലെ പെയ്തിറങ്ങിയ റഷ്യൻ മിസൈൽ ആക്രമണങ്ങളിൽ ഉക്രൈനിലെ നഗരങ്ങലും ഗ്രാമങ്ങളും നിലംപൊത്തി . യുദ്ധം തുടങ്ങായി മുന്ന് ദിവസ്സങ്ങൾക്കുള്ളിൽ ഉക്രൈൻ അടിയറവു പറയുമെന്ന് പറഞ്ഞ ലോകത്തിന് മുന്നിൽ പ്രസിഡന്റ് പ്രസിഡന്റ് സെലൻസ്‌കി നായകനായി മാറി . ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രത്തിനും ശക്തനായ ഭരണാധികാരിക്കും മുമ്പിൽ തോറ്റുകൊടുക്കാത്ത പോരാട്ടവീര്യവുമായി നിവർന്ന് നിൽക്കുകയാണ് പ്രസിഡന്റ് വോലോഡൈമർ സെലൻസ്‌കി കിഴിൽ യുക്രെയ്ൻ.

ആക്രമണം ആരംഭിച്ചതുമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് യുക്രെയ്‌ൻ പൗരന്മാർക്ക് പലായനം ചെയ്യേണ്ടി വന്നു. അയൽരാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ എന്നീ രാജ്യങ്ങളായിരുന്നു പ്രധാനമായും അഭയാർത്ഥികളെ നേരിട്ടത്. ഇതിനിടെ ആയിരക്കണക്കിന് യുക്രെയ്‌നികൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഇന്ത്യൻ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരാണ് റഷ്യൻ ആക്രമണത്തിന് ഇരയായത്. ലോകത്തെ രണ്ടാമത്തെ സൈനിക ശ്കതിയായ റഷ്യയ്ക്ക് സൈനിക ശ്കതിയിൽ ഒന്നുമല്ലാത്ത ഉക്രനയുമായുള്ള ഏറ്റുമുട്ടലിൽ കനത്ത നാശം നേരിടേണ്ടിവന്നു . ഉക്രൈൻ ആഭ്യന്തിര മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 15600 റഷ്യൻ സൈനികർ വധിക്കപെടുകയോ ഉക്രൈൻ സൈന്യത്തിന്റെ പിടിയിലാകുകയോ ചെയ്തട്ടുണ്ട് .101 യുദ്ധവിമാനങ്ങളും 124 ഹെലികോപ്റ്ററുകളും ഉക്രൈൻ സൈന്യം വെടിവച്ചു വീഴ്ത്തി . ടാങ്കുകളും മറ്റു യുദ്ധോപകരങ്ങളും നശിപ്പിക്കപ്പെട്ടു . റഷ്യ പ്രതിഷിക്കാത്ത കനത്ത പ്രകാരമേല്പിക്കാൻ ഇതുവരെ ഉക്രൈൻ സാധിച്ചു .ഈ യുദ്ധത്തിൽ റഷ്യ ലക്ഷയമിടുന്നത് സെലൻസ്‌കി ഭരണകൂടത്തെ അട്ടിമറിച്ചു റഷ്യൻ നിയന്ത്രിത പാവ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണ് .റഷ്യൻ ഉദ്ദേശ്യം ഇപ്പോഴത്തെ സ്ഥിയിൽ എളുപ്പമാകുമെന്നു ലോകം പ്രതിഷിക്കുന്നില്ല .

യുക്രെയ്‌നിൽ ചെറുത്തുനിൽപ്പ് തുടരുന്ന പ്രസിഡന്റ് സെലൻസ്‌കി ലോകരാജ്യങ്ങളുടെ പിന്തുണയാവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. യുക്രെയ്ൻ പ്രതീകങ്ങളുമായി നിങ്ങൾ തെരുവിലിറങ്ങണമെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ശബ്ദമുയർത്തണമെന്നും യുദ്ധത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിൽ സെലൻസ്‌കി പ്രതികരിച്ചു. അതിനിടെ യുദ്ധം ചർച്ച ചെയ്യാൻ നാറ്റോ നേതാക്കൾ ഇന്ന് യോഗം ചേരുമെന്നാണ് വിവരം.

യുദ്ധം ഒരുമാസം പിന്നിടുമ്പോൾ ഉക്രേനിയൻ പ്രസിഡണ്ട് സെലെൻസ്‌കി ലോകത്തോട് പറയുന്നതും “ഇതു നിങ്ങളുടെ നിലപാട് കാണിക്കാനല്ല സമയമാണ് ” ലോകത്തോട് ആഹ്വാനം ചെയ്യുന്നു, “നിങ്ങൾ നിങ്ങളുടെ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുംപുറത്തേക്കു വരൂ ” . സ്വാതന്ത്ര്യമാണ് പ്രധാനം. സമാധാനമാണ് പ്രധാനം. ഉക്രെയ്ൻ പ്രധാനമാണ്.

.https://twitter.com/i/status/1506819077704400901

അതേസമയം യുദ്ധത്തിനിടെ അകപ്പെട്ട 20,000ത്തിലധികം വരുന്ന ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ഇന്ത്യക്കായി . ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിലൂടെ എല്ലാ ഇന്ത്യക്കാരെയും മാതൃരാജ്യത്തെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ആശ്വാസമേകുന്ന കാര്യം.

You might also like