പിഎസ്‌സി നിയമനം ക്രമക്കേട്, ഒത്തുകളിച്ചാൽ മൂന്നാമതൊരു കൂട്ടർക്ക് കടന്നു വരാൻ ഇടയാക്കും; സർക്കാരിന് ഹൈക്കോടതി വിമർശനം

സർക്കാരിന് മുന്നറിയിപ്പ് നൽകിയ കോടതി, ഇക്കാര്യത്തിൽ സൂക്ഷിക്കണമെന്നും പറഞ്ഞു. സർക്കാരും പിഎസ്‌സിയും തമ്മിൽ ഒത്തുകളിക്കുന്ന സാഹചര്യമുണ്ടായാൽ അത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി| പിഎസ്‌സി പരീക്ഷാക്രമക്കേട് കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളെ പിടികൂടുന്നില്ലെങ്കിൽ അന്വേഷണം നടക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചു. കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പിഎസ്‌സി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.സർക്കാരിന് മുന്നറിയിപ്പ് നൽകിയ കോടതി, ഇക്കാര്യത്തിൽ സൂക്ഷിക്കണമെന്നും പറഞ്ഞു. സർക്കാരും പിഎസ്‌സിയും തമ്മിൽ ഒത്തുകളിക്കുന്ന സാഹചര്യമുണ്ടായാൽ അത് ജനങ്ങൾക്ക് മനസ്സിലാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ ഒത്തുകളിച്ചാൽ മൂന്നാമതൊരു കൂട്ടർക്ക് ഇടപെടാൻ അവസരമൊരുങ്ങുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വേണമെങ്കിൽ ജനങ്ങളുടെ വികാരം മനസ്സിലാക്കിക്കൊള്ളൂവെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിനോട് പറഞ്ഞു

You might also like

-