കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി.

വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ലോട്ടറി വില്‍പനക്കാരന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു

0

കണ്ണൂർ :കണ്ണൂര്‍ അ‍ഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ നിന്ന് രാവിലെ തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി. രക്ഷപെട്ട് നാലു മണിക്കൂറിന് ശേഷമാണ് ഇരിട്ടി ബസ് സ്റ്റാന്‍റില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്. വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ലോട്ടറി വില്‍പനക്കാരന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അഞ്ചരക്കണ്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് ബസില്‍ വന്ന്, ഇരിട്ടി ഭാഗത്തേക്ക് രണ്ട് കിലോ മീറ്റര്‍ നടന്നെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇരുചക്രവാഹനം കൈ കാണിച്ച് നിര്‍ത്തി അമ്പത് രൂപ വാങ്ങുകയും മറ്റൊരു ബസില്‍ ഇരിട്ടിയിലേക്ക് എത്തുകയുമായിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. പ്രതിയെ തലശേരി ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി പോലീസ് കാവൽ ശ്കതമാക്കി