സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകു നരേന്ദ്രമോദി

സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം അഫ്ഗാനിലെ സഹോദരങ്ങളെയും നാം സഹായിക്കേണ്ടതുണ്ട്. സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

0

ഡൽഹി : താലിബാൻ ഭീകരാക്രമണത്തിലൂടെ പിടിച്ചെടുത്ത അഫ്ഗാനിസ്താനിലെ ജനങ്ങളെ ഇന്ത്യ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിലെ സഹോദരങ്ങളെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം അഫ്ഗാനിലെ സഹോദരങ്ങളെയും നാം സഹായിക്കേണ്ടതുണ്ട്. സഹായം അഭ്യർത്ഥിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ സംരക്ഷണം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.അഫ്ഗാനിലെ നിലവിലെ സ്ഥിതി രാജ്യം നിരീക്ഷിച്ചുവരികയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരും പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തു.

കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ നിന്ന് ഉൾപ്പെടെ മൂന്ന് ദിവസത്തിനിടെ 200 ഓളം പേരെയാണ് രാജ്യം തിരികെ എത്തിച്ചത്. അഫ്ഗാനിസ്താൻ താലിബാന്റെ കീഴിലായതിന് പിന്നാലെയാണ് ഇന്ത്യ നിർണായക നടപടി സ്വീകരിച്ചത്. അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.അഫ്ഗാനിൽ നിന്ന് അംബാസഡർ അടക്കമുള്ള നയതന്ത്രജ്ഞന്മാരെ രാജ്യം മടക്കി എത്തിച്ചിരുന്നു. തുടർന്ന് ചേർന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ്(സിസിഎസ്) പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ ഇന്ത്യൻ അംബാസഡറായ രുദ്രേന്ദ്ര ടണ്ഠനും യോഗത്തിൽ പങ്കെടുത്തു.

അതേസമയം അഫ്ഗാനിലെ ഇന്ത്യൻ അംബാസഡർ ഉൾപ്പടെ 80 പേരെ ഇന്നലെ താലിബാൻ തടഞ്ഞു വച്ചതായി റിപ്പോർട്ട്. പിന്നീട് അമേരിക്കയുടെ സഹകരണം തേടിയ ശേഷമാണ് രണ്ടു വിമാനങ്ങളിലായി 120-ത്തിലധികം പേരെ ഒഴിപ്പിക്കാനായത്. നിലവിലെ സാഹചര്യത്തിൽ ഇനി കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് വൈകിയേക്കുമെന്ന് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു

You might also like