പാക് വെടിനിർത്തൽ ലംഘനത്തെത്തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ 11 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു

ലോഞ്ച് പാഡുകൾ എല്ലാം ഇന്ത്യൻ സൈന്യം തകർത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും അയൽരാജ്യത്തെ സൈനികരുടെ വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തുന്നതിനിടെ ജമ്മു കശ്മീരിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ മൂന്ന് ഇന്ത്യൻ സൈനികർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

0

ശ്രീനഗർ (ജമ്മു കശ്മീർ) പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു ഇന്ത്യൻ സൈനികരെ കൊലപടുത്തിയതിനെതുടന്നു ഇന്ത്യൻ സൈനികർ വെള്ളിയാഴ്ച നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ സൈനികരുടെ എണ്ണം 11 ആയി ഉയർന്നു. 16 സൈനികർക്ക് പരിക്കേറ്റു.പാക്കിസ്ഥാന്റെ വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട പാകിസ്ഥാൻ ആർമി സൈനികരുടെ പട്ടികയിൽ 2-3 പാകിസ്ഥാൻ ആർമി സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) കമാൻഡോകൾ ഉൾപ്പെടുന്നു. ഇന്ത്യൻ ആർമി വെടിവയ്പിൽ പതിനാറ് പാകിസ്ഥാൻ ആർമി സൈനികർക്ക് പരിക്കേറ്റു. ഇതിൽ ധാരാളം പാകിസ്ഥാൻ ആർമി ബങ്കറുകൾ, ഇന്ധന ഡമ്പുകൾ, ലോഞ്ച് പാഡുകൾ എല്ലാം ഇന്ത്യൻ സൈന്യം തകർത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും അയൽരാജ്യത്തെ സൈനികരുടെ വെടിനിർത്തൽ ലംഘനങ്ങളും പരാജയപ്പെടുത്തുന്നതിനിടെ ജമ്മു കശ്മീരിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ മൂന്ന് ഇന്ത്യൻ സൈനികർ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

അതിർത്തിയിലെ നിർമ്മാണങ്ങൾ പൊളിച്ചു നിക്കും ഇന്ത്യയും ചൈനയും ധാരണയിലെത്തി

ഉറി സെക്ടറിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടപ്പോൾ ഒരാൾ ഗുരസ് സെക്ടറിൽ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഉറി മുതൽ ഗുരസ് വരെയുള്ള വിവിധ മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കാർ ലംഘിച്ചു വെടിവയ്പ്പ് നടത്തിയതിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദാവർ, കെരൺ, ഉറി, നനുഗം എന്നിവയുൾപ്പെടെ പല മേഖലകളിലും പാക്കിസ്ഥാൻ നിയന്ത്രണാതീതമായ വെടിനിർത്തൽ ലംഘനം നടത്തി.
വെടിനിർത്തൽ നിയമലംഘനങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഈ വർഷം 4,052 വെടിനിർത്തൽ നിയമലംഘനങ്ങളാണ് പാകിസ്ഥാൻ നടത്തിയത്. ഇതിൽ 128 എണ്ണം നവംബറിലും 394 ഒക്ടോബറിലുമാണ് നടന്നത്. കഴിഞ്ഞ വർഷം 3,233 വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

You might also like