കുതിച്ചുയർന്ന് കോവിഡ് നിരക്ക് ” കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്

ഇന്ത്യയിൽ  ലോക് ഡൗൺ പ്രഖ്യപിക്കുമ്പോൾ കോവിഡ് വെറും  മുന്നക്കത്തിലായിരുന്നു

0

ന്യൂസ് ഡെസ്ക് :കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്.291,409രോഗികളുള്ള ബ്രിട്ടനെയാണ് ഇന്ത്യമറികടന്നത് ഇന്ത്യയിൽ 298,283രോഗികള്‍കളാണുള്ളത് . റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ മാത്രമേ കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളൂ. റഷ്യയില്‍ 502,436വും ബ്രസീലില്‍ 805,649 വും അമേരിക്കയില്‍ 2,089,701 കോവിഡ് രോഗികളാണുള്ളത്  രോഗികളുടെ എണ്ണത്തിൽ ഇന്ത്യ  നാലാമത് എത്തിയെങ്കിലും  രോഗം പിടിപെട്ട്  മരിച്ചവരുടെ നിരക്ക് പരിശോധിക്കുമ്പോൾ  ഒൻപത് സ്ഥാനത്താണ് .

മെയ് 24ന് ആദ്യ പത്തിലെത്തിയ ശേഷം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തിലാണ് കുതിച്ചുയരുന്നത്. തുടര്‍ന്ന് 18 ദിവസം കൊണ്ടാണ് ഇന്ത്യ  നാലാം സ്ഥാനത്തേക്കെത്തുകയായിരുന്നു . ഇറ്റലി, സ്‌പെയിന്‍ തുടങ്ങി കോവിഡ് വലിയ നാശം വിതച്ച രാജ്യങ്ങളേയും കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയേയും ഇതിനിടെ ഇന്ത്യ മറികടന്നു. ലോക് ടൗൺ പ്രഖ്യപിച്ചതിലെ അപാകതയാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ്  ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തൽ.  ഇന്ത്യയിൽ  ലോക് ഡൗൺ പ്രഖ്യപിക്കുമ്പോൾ കോവിഡ് വെറും  മുന്നക്കത്തിലായിരുന്നു . ന്യൂസ് ലാൻഡ് പോലുള്ള ചില രാജ്യങ്ങൾ  ലോക് ഡൗൺ  മുൻപ്  വിദേശത്തുള്ള  തങ്ങളുടെ പൗരന്മാർക്ക് സ്വന്തം നാട്ടിൽ മടങ്ങി എത്താൻ സമയം നൽകുകയും  അതിനു ശേഷം ലോക്  ഡൗൺ പ്രഖ്യപിക്കുകയും ചെയ്തപ്പോൾ  ഇന്ത്യ  മാര്‍ച്ച് 25ന് രാത്രി എട്ടുമണിയിലെ  പ്രധാനമന്ത്രി മോദിയുടെ  പ്രഖ്യപനത്തോടെ  രാജ്യം അടച്ചുപുട്ട പെടുകയുമായിരുന്നു.  രാജ്യംരണ്ടുമാസക്കാലം  അടച്ചുപ്പൂട്ടാപെട്ടപ്പോഴേക്കും ലോകം മുഴുവനും   കൊറോണ പടരുകയു. വിദേശത്ത് ചികിത്സ ലഭിക്കാതെ  നിരവധി   ആളുകൾ മരണപ്പെടുകയും ചെയ്ത ശേഷമാണ്  രാജ്യത്തേക്ക് മടങ്ങിവരാൻ  നമ്മുടെ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്  വിദേശത്തു നിന്നും കൊറോണ വയറസ്സ് വാഹകരായി നിരവധി ആളുകൾ  എത്തിയതോടെ രാജ്യത്തിന്റെ

വിധമേഖലകളിൽ  സമ്പർഗ്ഗം വഴിയും രോഗം പടർന്നു ഇപ്പോൾ രാജ്യം  കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞ അവസ്ഥയിൽ  എത്തി. മുന്നൊരുക്കങ്ങൾ ഇല്ലാതെ  ഇന്ത്യ പ്രഘ്യാപിച്ച ലോക് ഡൗൺ   ഇപ്പോഴ്  യന്ത്ര മാധ്യമങ്ങൾ  വിമർശന വിധേയമാക്കുകയാണ് .

മാര്‍ച്ച് 25ന് ആരംഭിച്ച ലോക്ഡൗണ്‍ രാജ്യത്ത് തുടരുന്നതിനിടെയാണ് രോഗവ്യാപനം. ആകെ 500ലേറെ രോഗികളും പത്ത് മരണവും ഉള്ളപ്പോഴാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി 9,000ത്തിലേറെ കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്നത്. അവസാന 24 മണിക്കൂറില്‍ രാജ്യത്ത് 9,996 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 8,102 പേര്‍ മരിച്ചതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്(3,483) മഹാരാഷ്ട്രയും  ഗുജറത്തും തമിഴ്‌നാടും  രോഗവ്യാപനത്തിനു മുന്നിൽ പകച്ചു

നിൽക്കുകയാണ്

You might also like

-