രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

0

ഡൽഹി ;രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5164 ആയി.ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 182142 ആയി. 89995 പേർ നിലവിൽ ചികിത്സയിലുണ്ട്. 86984 പേർക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 48 ശതമാനമാണ്.
ദില്ലിയിൽ കോവിഡ് ബാധിച്ചു 13 മരിച്ചു 1295 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളും ഇന്ന് ദില്ലിയിൽ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ മൊത്തം കേസുകളുടെ എണ്ണം 19844 ഉം മരണസംഖ്യ 473 ഉം ആയി
തമിഴ് നാട്ടിൽ 1,149 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളും 13 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 22,333 ഉം മരണസംഖ്യ 173 ഉം ആയായതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു
പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 മരണങ്ങളും 371 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതായിആരോഗ്യവകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകൾ 5,501 ഉം മരണസംഖ്യ 245 ഉം ആണ്

മെയ് 30 വൈകുന്നേരം 5 മുതൽ മെയ് 31 വരെ 299 പുതിയ കോവിഡ് 19 കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തതായും ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 3221 ആയി. 2 മരണങ്ങൾങ്ങൾ സംഭവിച്ചതോടെ മരണസംഖ്യ 51 ആയിയും ഉയര്ന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്അറിയിച്ചു

ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും സ്റ്റാഫുകൾക്കുമടക്കം 22 പേർക്ക് കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 65168 ഉം മരണം 2197 ആയി. സംസ്ഥാനത്ത് 91 പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 2416 ആയി. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം 18549 ഉം മരണസഖ്യ 416 മാണ്. സംസ്ഥാനത്ത് രണ്ട് പോലീസുകാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
തുടര്‍ച്ചയായ നാലാം ദിവസത്തിലും ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 19,844 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 13 പേരാണ് മരിച്ചത്. ഇതോടെ ഡല്‍ഹിയിലെ ആകെ മരണം 473 ആയി.

ഗുജറാത്തിൽ രോഗ സംഖ്യ 16343 ഉം മരണസംഖ്യ 1007 മാണ്. ഉത്തർ പ്രദേശിൽ 262 ഉം ഒഡീഷയിൽ 129ഉം, രാജസ്ഥാനിൽ 76ഉം, അസമിൽ 56 ഉം ഹിമാചൽ പ്രദേശിലും മണിപ്പൂരിലും നാല് വീതവും കോവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചു.