തീവ്രവാദ സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യ

ഭീകരാക്രമണങ്ങൾക്കെതിരായ യുഎൻ മീറ്റിംഗിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്

0

 

ജമ്മു കശ്മീർ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ നയം കടുപ്പിച്ച് ഇന്ത്യ. തീവ്രവാദ സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങൾക്കെതിരായ യുഎൻ മീറ്റിംഗിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നു എന്നും ഇന്ത്യ ആരോപിച്ചു.

അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. റത്നുചക് മേഖലയിലെ കുഞ്ജ്വാണിയിൽ ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടെത്തിയത്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറിയത്.

You might also like

-