വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. ആദരാജ്ഞലികൾ അർപ്പിച്ചു ആരോഗ്യമന്ത്രി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരിച്ചത്.

0

തിരുവനന്തപുരം : വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്‍ററിലെ ലാബ് ടെക്‌നീഷ്യൻ ആയിരുന്നു. വർക്കിങ് അറേഞ്ച്‌മെന്‍റിന്‍റെ ഭാഗമായി സുൽത്താൻ ബത്തേരി ഹെൽത്ത് ലാബിൽ ജോലി ചെയ്തുവരികയായിരുന്നു അശ്വതി. ഇന്നുച്ചയോട് കൂടിയാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരിച്ചത്. കോവിഡിനെതിരെ പോരാടി മരിച്ച ആരോഗ്യ പ്രവർത്തകക്ക് ആദരാഞ്ചലുകൾ അർപ്പിച്ചു ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.തയായി മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

കെ കെ ഷൈലജ ടീച്ചറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വയനാട്ടില് കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള് അര്പ്പിക്കുന്നു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില് സുല്ത്താന് ബത്തേരി പബ്ലിക് ഹെല്ത്ത് ലാബില് എന്.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില് ചികിത്സയിലായിരുന്നു. അസുഖം മൂര്ച്ഛിച്ചതിനെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്പാടില് കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.
May be an image of 1 person and indoor
You might also like

-