ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു

ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി

0

മുല്ലപ്പെരിയാർ വിഷയത്തിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. പിജെ ജോസഫ് ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി.

തമിഴ്നാട് പറയുന്നതിനെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ അനുകൂല പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപെട്ടെന്നു അദ്ദേഹം വ്യക്തമാക്കി.

You might also like