വന്യമൃഗ അക്രമങ്ങളിലെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യപിച്ചു ഇടുക്കി രൂപതയുടെ ബഹുജന റാലിയും പൊതു സമ്മേളനവും

രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗാക്രമണങ്ങളിൽ മരിച്ചവരോടും പരിക്കുകൾ ഏറ്റവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും നാളെ പൂപ്പാറയിൽ സംഘടിപ്പിച്ചിട്ടുള്ളത് .

0

വന്യമൃഗ ആക്രണങ്ങൾക്ക് ശ്വാശത പരിഹാരം ആവശ്യപ്പെട്ടു സാരക്കാരുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി ഇടുക്കി രൂപത വീണ്ടും രംഗത്ത് .വന്യമൃഗാക്രമണങ്ങളിൽ ശ്വാശത പരിഹാരം ആവശ്യപ്പെട്ട് കെ സി വൈ എം ന്റെ നേതൃത്തത്തിൽ അടിമാലിയിൽ ൪൮ മണിക്കൂർ ഉപവാസ സമരം നടക്കുന്നതിനിടയിലാണ് . രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗാക്രമണങ്ങളിൽ മരിച്ചവരോടും പരിക്കുകൾ ഏറ്റവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും നാളെ പൂപ്പാറയിൽ സംഘടിപ്പിച്ചിട്ടുള്ളത് .
അടുത്തിടെയായി മലയോരമേഖലയിൽ വൻതോതിൽ വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് . രൂപത പ്രക്ഷോപങ്ങൾക്ക് നേതൃത്തം കൊടുത്തിട്ടുള്ളത് .രൂപതയുടെ കിഴിലുള്ള മാങ്കുളം ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദിക്ഷണത്തിചെണ്ട മേളം നടത്തി വന്യജീവികൾക്ക് ശല്യമുണ്ടാക്കി എന്ന് ആരോപിച്ചു മാങ്കുളം ഡി ഫ ഓ പള്ളിവികാരിയെ ഫോണിലൂടെ അശ്ളീലം പറയുകയും സഭ വിശ്വാസികൾക്കെതിരെ കേസെടുക്കുകയൂം ചെയ്തിരുന്നു .ഇതിനെതിരെ തുടങ്ങിയ സർക്കാർ വിരുദ്ധ പ്രക്ഷോപം ഇടുക്കിജില്ലയിലെ മുഴുവൻ ദേവാലയങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട് .വന്യജീവി അക്രമങ്ങൾ നിവതി ഉണ്ടാകുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിട്ടും ജില്ലയിലെ ജനപ്രതിനിധികൾ ആരും ഇരകൾക്ക് സഹായം എത്തിച്ചില്ലന്നും ജില്ലയിലെ എം എൽ മാർ ജില്ലയിലെ ഗുരുതരമായ വന്യജീവി ശല്ല്യം പരിഹരിക്കാൻ മുന്നോട്ടു വരുന്നില്ല എന്ന ഗുരുതര ആരോപണവും രൂപത മുന്നോട്ടുവെക്കുന്നു . ഈ സർക്കാരിന്റെ കാലത്ത് ജനങ്ങൾ താമസിക്കുന്ന പട്ടയ ഭൂമി ഉൾപ്പെടെ വനമായി പ്രഖ്യപിച്ചിട്ടുണ്ട് . ജനങ്ങൾ പരാതിയുമായി എത്തുമ്പോൾ ഉത്തരവ് മരവിച്ചതായി പറഞ്ഞു സർക്കാർ ഒഴിഞ്ഞുമാറുകയാണ് . വനവിജ്ഞാപനങ്ങൾ മരവിപ്പിച്ചിട്ടുകാര്യമില്ല . ഇറക്കിയ വനവിജ്ഞാപനം പിൻവലിക്കുക തന്നെ വേണം .സർക്കാരും വനം വകുപ്പും മലയോരത്തെ മനുഷ്യർക്ക് ദുരന്തമായി മാറിയിരിക്കുകയാണെന്നും രൂപത കുറ്റപ്പെടുത്തുന്നു .വരും ദിവസങ്ങളിലും രൂപത തുടങ്ങിവച്ച പ്രക്ഷോപം സക്കരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകൾ ഉണ്ടാകും വരെ തുടരാനാണ് തീരുമാനം . കെ സി വൈ എം ന്റെ നേതൃത്തിൽ അടിമാലിയിൽ ആരംഭിച്ച 48 മണിക്കൂർ ഉപവാസം ഇന്ന് സമാപിക്കും

You might also like

-