breaking news,,,,ഇടുക്കി അണക്കെട്ടിൽ നേരിയ തോതിൽ ജലനിരപ്പ് കുറയുന്നു; 2400 അടി താഴെ ജലനിരപ്പ് ക്രമീകരിക്കും .

0

IDUKKI RESERVOIR Dt: 11.08.2018
WL at 06.00 am 2401.16 ft
Hourly Gross inflow : 670 cumecs
6 Hrs Av. Net Inflow: -275 cumecs
PH discharge : 114cumecs
Spill : 750 cumecs
Hourly net inflow : – 194 cumecs
F R L : 2403 ft


ചെറുതോണി വൃഷ്ടിപ്രദേശത്തെമഴയുടെ അളവ് ചെറിയതോതികുറഞ്ഞതിനെത്തുടര്ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നതോടെ അണക്കെട്ടിലെ ജലനിരപ്പിൽ ചെറിയതോതിലുള്ള കുറവ് രേഖപ്പെടുത്തി .. അതേസമയം വീണ്ടും മഴ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ അണക്കെട്ടിലെ ജലം ഇപ്പോഴു തുറന്നു വിട്ടുകൊണ്ടിരിക്കുകയാണ് ജലനിരപ്പ് 2400 അടിയിലെതുവരെ ജലം തുറന്നു വിട്ട് ജലവിതാനം ക്രമീകരിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന ജലവും അണക്കെട്ടിൽ നിന്ന് പുറത്തള്ളുന്ന ജലവും ഇപ്പോൾ ക്രമാനുഗതമാണ് .

അണകെട്ടിന്റെ 5 ഷട്ടറുകളു തുറന്നതിനാൽ പെരിയാറിന്റെ തീരങ്ങളിൽ വെള്ളപൊക്കം രൂക്ഷമാണ് . നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി . ചരിത്രത്തിൽ ഇന്നുവരെ കാണാത്ത രീതിയിലാണ് കാലവർഷ കെടുതി. ആലുവ മേഖലയിൽ വെള്ളകയറി വീടുകളിൽ കുടിവെള്ളം മലിനമായതിനാൽ കുടിവെള്ള ഷാമം ഈ മേഖല നേരിടുന്നുണ്ട് . മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയ ബാധിത പ്രദേശങ്ങൾ ഇന്ന് ഹെലിഹോപ്റ്റർ മാർഗം സന്ദർശിക്കും പ്രതിപക്ഷ നേതാവ് ഡി ജി പി ചീഫ് സെകട്ടറി എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്

ജില്ലയിലെ ദുരന്തനിവാരണ – ദുരിതാശ്വാസ പ്രവർത്തനങ്ങ ൾ നാളെശനിയാഴ്ച മുഖ്യമന്ത്രി അവലോകനം ചെയ്യും

DCIM100MEDIADJI_0603.JPG

. ജില്ലയിൽ മഴക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ നാശ നഷ്ടങ്ങളെക്കുറിച്ചും – ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും ഇടുക്കി ഡാം തുറന്നതിനു ശേഷമുള്ള സ്ഥിതിയെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരടങ്ങുന്ന ഉന്നതലസംഘം  ശനിയാഴ്ച രാവിലെ എട്ടിന് കട്ടപ്പന ഗവ.കോളെജിൽ ചേരുന്ന യോഗത്തിൽ അവലോകനം ചെയ്യും. റവന്യം മന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യംതി മന്ത്രി എം.എം മണി, വനം മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, റവന്യം അഡീ.ചീഫ് സെക്രട്ടറി , ഡി ജി പി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ എം പി , എം എൽ എ മാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

You might also like

-