ഇടുക്കിയിലെ പൊതുപ്രവർത്തകന് കോവിഡ് 19 പകർന്ന്ത് പെരുമ്പാവൂരിൽ നിന്ന് ?

ഇയാൾ മാർച്ച് 8 ന് പെരുമ്പാവൂരിലെ പെൺ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് . ഇവർക്ക് നിലവിൽ കോവിഡ് സ്ഥികരിച്ചിട്ടുണ്ട്

0

കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് രോഗം പടർന്നത് പെരുമ്പാവൂരിനിന്നെന്ന് സൂചന. വിദേശത്തുനിന്നെത്തിയവരുമായി നേതാവിന് ബന്ധമുണ്ടായിരുന്നോയെന്നും സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നോതാവിന്റെ സഞ്ചാരപഥം പുതുക്കി പ്രസിദ്ധീകരിച്ചു. കോവിഡ് സ്ഥീരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ഈ മാസം 8 ന് രാത്രി പെരുമ്പാവൂരിൽ തങ്ങിയതായി കണ്ടെത്തി. നോതാവ് സുഹൃത്തിനൊപ്പമാണ് താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു

ഇടുക്കി :ഇടുക്കിയിലെ പൊതു പ്രവർത്തകൻ കോവിഡ് 19 പകർന്നത് പെരുമ്പാവൂരിലെ പെൺ സുഹൃത്തിൽ നിന്ന് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് .തനിക്ക് കോവിഡ് പകർന്നത് എവിടെനിന്ന് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇയാൾ മറച്ചു വെക്കുകയായിരുന്നു . സമൂഹവ്യാപനത്തിലൂടെയാണോ ഇയാൾക്ക് കോവിഡ് പകരന്നതെന്ന അനുമാനത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തി ചേരുന്നതിനു മുൻപ് ഇയാളുടെ ഫോൺ കേന്ദ്രികരിച്ചു പോലീസ് നടത്തയ അന്വേഷണത്തിലാണ്  ഇയാൾ മാർച്ച് 4 ന് പെരുമ്പാവൂരിലെ പെൺ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് . ഇവർക്ക് നിലവിൽ കോവിഡ് സ്ഥികരികച്ചതായാണ് വിവരം . ഇവർക്ക് വിദേശത്തുനിന്നു വന്ന ആളുകളുമായി ബന്ധമുണ്ടെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടത്തെൽ .ഈ മാസം 4ന് ഇയാള്‍ മുഴുവൻ സമയവും കൊച്ചി കടവന്ത്രയിലായിരുന്നെന്നും വിവരം ലഭിച്ചു. നേതാവിന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു എങ്കിലും അതിൽ, ഈ മാസം 4 ന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭ്യമായത്.

പൊതുപ്രവർത്തകന് രോഗം സ്ഥികരിച്ച ശേഷം ഇയാളുടെ റൂട്ട് മാപ് തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ പെരുമ്പാവൂരിലെ പെൺ സുഹൃത്തിനൊപ്പമായിരുന്നു എന്നത് പറഞ്ഞിരുന്നില്ല ഫെബ്രുവരി മാസം അവസാനവാരം മുതൽക്കുള്ള ഇയാളുടെ സന്ദർശനവും ഇയാളുമായി ബന്ധപെട്ടവരുടെയും വിവരങ്ങളാണ് പ്രധാനമായും ആരോഗ്യ വകുപ്പ് തേടിയത് ഇയാൾ പെരുമ്പാവൂരിൽ തങ്ങിയ ദിവസങ്ങൾ ഒഴിച്ച്മറ്റു ദിവസങ്ങളിലെ സന്ദർശനം മറ്റു കാര്യങ്ങളും ഇയാൾ പറഞ്ഞിരുന്നു വെങ്കിലും പെരുമ്പാവൂരിൽ താമസിച്ച വിവരം ആരൊക്കെയായി ബന്ധപെട്ടു എന്നത് സംബന്ധി “ഓർമയില്ല” എന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിച്ചിരുന്നത് .

രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവനാളുകളോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 416 പേരെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി. 79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ 2 അധ്യാപികമാർക്ക് പനി ബാധിച്ചതിനെ തുടർന്ന് ഇവരും നിരീക്ഷണത്തിലാണ്.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന നേതാവിന്റെ നില മെച്ചപ്പെട്ടു.സ്രവം വീണ്ടും പരിശോധനക്കായി എടുത്തു. തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം എന്നു നേതാവ് ഇടുക്കി കലക്ടറോട് അഭ്യർഥിച്ചിരുന്നു. ഇതേതുടർന്ന് അനവധി പേരാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ഉപദേശങ്ങൾ തേടിയതും. സംസ്ഥാനത്തുടനീളം സഞ്ചരിച്ച രോഗിയുമായി ആയിരത്തിലേറെ പേരാണ് അടുത്തിടപഴകിയത്. അതിനിടെ, നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചിലർ ഇടുക്കി കലക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പൂർണമായി തയ്യാറാക്കൻ കഴിയാത്തതിനാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുജില്ലാ ഭരകൂടം റൂട്ട് മാപ് തയ്യാറാക്കിയത് ചട്ടവിരുദ്ധമായി ഇയാളുടെ പ്രസ്താവന ജില്ലാ ഇന്ഫര്മേഷന് ഓഫീസ്സുവഴി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു

ജില്ലാ ഇന്ഫര്മേഷന് ഓഫീസിൽ നിണഞ്ഞും മാധ്യമങ്ങൾക്ക് അയച്ചു നൽകിയ പൊതുപ്രവർത്തകന്റെ അഭ്യർത്ഥന

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനായ ശ്രീ. എ. പി ഉസ്മാന്‍ നല്‍കുന്ന അഭ്യര്‍ഥന

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

ശ്രീ എ. പി. ഉസ്മാന്‍……………….പൊതുപ്രവര്‍ത്തകന്‍..
ശ്രദ്ധിക്കുക…..ശ്രീ എപി. ഉസ്മാന്റെ അഭ്യര്‍ഥന പ്രസിദ്ധീകരിക്കുമ്പോള്‍ ഫോട്ടോ ചേര്‍ക്കരുതെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സഹകരിക്കുക.

DISTRICT INFORMATION OFFICER
 DISTRICT INFORMATION OFFICE
 CIVIL STATION
 KUYILIMALA
 IDUKKI
 04862 233036

 

You might also like

-