“മോദിയെ വിശ്വാസമില്ല പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തു”:സംയുക്ത കിസാന്‍ മോര്‍ച്ച

"പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തു" അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു

0

ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ
നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും. പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. “പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല” ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. “പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തു” അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു.

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

മൂന്ന് കാർഷിക നിയമങ്ങൾ അടങ്ങിയതാണ് 2020 ലെ കാർഷിക ബില്ല്. 2020 സെപ്തംബറിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ഒരാഴ്ചക്കകം രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ. കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്. ഈ നിയമപ്രകാരം കാർഷികോത്പന്നങ്ങൾ ഇന്ത്യക്കകത്തും സംസ്ഥാനങ്ങൾക്കുള്ളിലും നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാനാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ എവിടെ നിന്നും സംഭരിക്കാം. ഇ-വിപണി വഴിയും സംഭരണവും കൈമാറ്റവും നടത്താം. സംസ്ഥാനങ്ങൾക്കാകട്ടെ ഫീസ് ഈടാക്കാൻ വകുപ്പുമില്ല.കർഷക ശാക്തീകരണ സംരക്ഷണ നിയമമാണ് രണ്ടാമത്തേത്. വിളവിറക്കുന്നതിന് മുൻപേ കർഷകരുമായി വ്യാപാരികൾക്ക് കരാറുണ്ടാക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. അവശ്യവസ്തു നിയമഭേദതി നിയമാണ് മൂന്നാമത്തേത്. ഭക്ഷ്യസാധനങ്ങൾ, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും കമ്പനികൾക്കും ശേഖരിച്ചുവെക്കാൻ അധികാരം നൽകുന്നതാണ് ഈ ഈ നിയമം. കരിഞ്ചന്തക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനുള്ള അധികാരം ഈ നിയമം വെട്ടിക്കുറച്ചു. കാർഷിക, ഉത്പാദന, വിപണന മേഖല പൂർണമായി കുത്തകവത്കരിക്കുകയും കർഷകരെ കോർപറേറ്റുകളുടെ ദയയ്ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുവെന്നതാണ് ഈ നിയമത്തിനെതിരായ വിമർശനം

You might also like

-