ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; ബാർ ഡാൻസറുടെ തുണിയുരിഞ്ഞ് ക്രൂര മർദ്ദനം

ഇ​ട​പാ​ടു​കാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു യു​വ​തി വ​ഴ​ങ്ങി​യി​ല്ല.

0

ഹൈദ്രബാദ് :ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നി​താ ഡാ​ൻ​സ​റെ തു​ണി​യു​രി​ഞ്ഞു ത​ല്ലി​ച്ച​ത​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഞ്ഞ​ഗു​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം.ബീ​ഗം​പേ​ട്ടി​ലെ ഒ​രു ഡാ​ൻ​സ് ബാ​റി​ൽ ഞാ​യ​റാ​ഴ്ച​യാ​ണു ജീ​വ​ന​ക്കാ​രി​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻപാണ് യു​വ​തി ഡാ​ൻ​സ് ബാ​റി​ൽ എ​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​ട​പാ​ടു​കാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു യു​വ​തി വ​ഴ​ങ്ങി​യി​ല്ല.

ഞാ​യ​റാ​ഴ്ച​യും ഇ​ട​പാ​ടു​കാ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം യു​വ​തി നി​ര​സി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ലു വ​നി​താ ഡാ​ൻ​സ​ർ​മാ​രും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് യു​വ​തി​യെ തു​ണി​യു​രി​ഞ്ഞ ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി യു​വ​തി പ​ഞ്ഞ​ഗു​ട്ട പോ​ലീ​സി​നെ സ​മീ​പി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് നാ​ലു സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തെ​ല​ങ്കാ​ന ഡി​ജി​പി മ​ഹേ​ന്ദ​ർ റെ​ഡ്ഡി സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു