ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

അടിമാലി കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ ലതാദേവി ,അഭിഭാഷകനായ അടിമാലി മണകാല ഭാഗത്ത് താമസിക്കുന്ന മറ്റപ്പിള്ളി വീട്ടിൽ മാത്യുവിന്റെ മകൻ ബെന്നി മാത്യു 55 ,ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ വീട്ടിൽ രാജന്റെ മകൻ ഷൈജൻ 43 , പടിക്കപ്പ് ഭാഗത്ത് തട്ടാത്ത വീട്ടിൽ അലിയാർ മകൻ ഷമീർ എന്നുവിളിക്കുന്ന മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

0

 

അടിമാലി: – പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ .അടിമാലിയിലെ ചെരുപ്പ് കട നടത്തുന്ന വിജയനെന്ന വ്യാപാരിയെ കുടുക്കി 1.37 ലക്ഷം രൂപയും സംഘം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത് . അടിമാലി കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ ലതാദേവി ,അഭിഭാഷകനായ അടിമാലി മണകാല ഭാഗത്ത് താമസിക്കുന്ന മറ്റപ്പിള്ളി വീട്ടിൽ മാത്യുവിന്റെ മകൻ ബെന്നി മാത്യു 55 ,ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ വീട്ടിൽ രാജന്റെ മകൻ ഷൈജൻ 43 , പടിക്കപ്പ് ഭാഗത്ത് തട്ടാത്ത വീട്ടിൽ അലിയാർ മകൻ ഷമീർ എന്നുവിളിക്കുന്ന മുഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ജനുവരി 27ന് ആയിരുന്നു കേസിന് ആസ്പതമായ സംഭവം.
അടിമാലിയിലെ വിജയന്‍റെ ബന്ധുവിന്‍റെ 9.5 സെന്‍റ് സ്ഥലം വാങ്ങാൻ എന്ന പേരിൽ അജിത യെന്ന് പരിചയപ്പെടുത്തിലത ദേവി വിജനറെ വീട്ടിൽ എത്തി സ്ഥലം വിൽപനസംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ യുവതി ഇയാൾ അറിയാതെ തന്റെ ഫോണിൽ തന്ത്രപൂർവ്വം പകർത്തി. തുടർന്ന് അജിത വീട്ടിൽ നിന്ന് പോയി. തൊട്ട് പിന്നാലെ റിട്ടയേഡ് ഡി.വൈ.എസ്.പി.സഹദേവൻ എന്ന് പരിചയപ്പെടുത്തി അഭിഭാഷകനായ ബെന്നി മാത്യു വിജയനെ ഫോണിൽ വിളിച്ചു ഭീക്ഷണി പെടുത്തി . താൻ വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നുമായിരുന്നു നഷ്ട്ടപരിഹാരം നൽകി പ്രശനം ഒത്തുതീർക്കണമെന്നു അല്ലങ്കിൽ സ്ത്രീപീഡനത്തിന് കേസ്സെടുത്ത് അകത്താക്കുമെന്ന് പറഞ്ഞു ഭീക്ഷണി പെടുത്തി . ഈ സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും അറിയിച്ചു. അഭിഭാഷക ന് പിന്നാലെ സ്ത്രീയുടെ ബന്ധുവാണെന്നു പറഞ്ഞു ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ അഭിഭാഷകൻ ബെന്നണിയുടെ കൈവശം 1,37,000 രൂപ നൽകി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയിലെ വിജയന്‍റെ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണവും ആവശ്യപ്പെട്ടു.
പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാഗങ്ങളേയും ഭീഷണിപ്പെടുത്തൽ തുടർന്നു. ഇതോടെയാണ് സംഭവം വീട്ടിലറിഞ്ഞത്. ഇതോടെ വിജയൻ ഡി.ജി.പിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മൂന്നു ചെക്ക് ലീഫുകളിലായി ഏഴര ലക്ഷം രൂപയും, എഴുതാത്ത രണ്ട് മുദ്രപത്രങ്ങളും വിജയനെ ഭീഷണിപ്പെടുത്തി സംഘം കൈക്കലാക്കി
ഡി ജി പി ക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത് ചൊവാഴ്ച്ച പരാതികാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുവാൻ അടിമാലി പോലീസിന് നിർദേശം ജില്ലാ പോലീസ് മേധാവി നൽകി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ അടിമാലി പഞ്ചായത്ത് നിവാസികളാണെന്നും, ഇത്തരത്തിൽ തട്ടിപ്പ് കേസുകൾ മുൻപും ഈ സംഘം നടത്തിയിട്ടുള്ളതായുരുന്നതായും കണ്ടെത്തിയിരുന്നു പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 382 ,420 ,120 ബി 419 ,384 ,364 , 363a തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ്സെടുത്തട്ടുണ്ട്
അടിമാലി സി.ഐ. അനിൽ ജോർജ്, എസ്.ഐ. സി.ആർ.സന്തോഷ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം.

 

You might also like

-