ചിക്കാഗോയില്‍ നിന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ .

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹൈനയാണ് ഈ ടീമിന് നേതൃത്വം നല്‍കുന്നത്.

0

ചിക്കാഗൊ: ചിക്കാഗൊയിലെ പ്രമുഖ വ്യാപാരി ഹൈന ത്രിവേദി ഉള്‍പ്പടെ മുന്നൂറിലധികം വളണ്ടിയര്‍മാര്‍ ബി.ജെ.പി. തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി ചിക്കാഗൊയില്‍ നിന്നും ഈ മാസം ഇന്ത്യയിലേക്ക് പുറപ്പെടുന്നു.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹൈനയാണ് ഈ ടീമിന് നേതൃത്വം നല്‍കുന്നത്.

അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ പൗരന്മാരുടെ വോട്ടുകള്‍ ബി.ജെ.പി.ക്കുവേണ്ടി ലഭിക്കുന്നതിന് അവരുമായി ഫോണില്‍ ബന്ധപ്പെട്ടു ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ഇവര്‍ സ്വീകരിച്ചുവരുന്നു.

അതോടൊപ്പം ഇവരുടെ ബന്ധുക്കളേയും, സ്‌നേഹിതരേയും ബന്ധപ്പെട്ടു ബി.ജെ.പി.ക്കു വേണ്ടി വോട്ടു അഭ്യര്‍ത്ഥിക്കുന്നതിനും ഹൈന നേതൃത്വം നല്‍കുന്നു.

2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ജനപിന്തുണ മോഡിക്ക് ഇപ്പോള്‍ ഉണ്ടെന്ന് ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളും, സിറ്റികളും സന്ദര്‍ശിച്ചതിനുശേഷം തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് ഹൈന അവകാശപ്പെട്ടു. മോദിക്കു പകരമായി മറ്റൊരു നേതാവില്ലെന്നും ഇവര്‍ പറയുന്നു. ഏപ്രില്‍ 11ന് തുടങ്ങി മെയ് വരെ നീളുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 ന് മാത്രമേ ഉണ്ടാകയുള്ളൂ.

ബറോഡയില്‍ ജനിച്ചു ചെറുപ്പത്തില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ ഇവര്‍ക്ക് ഇന്ത്യയിലെ ഏഴുഭാഷകള്‍ സംസാരിക്കുന്നതിന് കഴിയും. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. വളണ്ടിയറായി പ്രവര്‍ത്തിച്ച പാരമ്പര്യവും ഇവര്‍ക്കുണ്ട്.

You might also like

-