സാമുഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച കാമുകിയെ കാമുകൻ തീകൊളുത്തികൊന്നു

ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ്കാമുകൻ അഗ്നിക്കിരയാക്കി കൊന്നത് .ചൊവ്വാഴ്ച വൈകിട്ടാണ് കിട്ടാനാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

0

കൊല്ലം: സാമുഹ്യ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്നു കൊല്ലത്ത് യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ്കാമുകൻ അഗ്നിക്കിരയാക്കി കൊന്നത് .ചൊവ്വാഴ്ച വൈകിട്ടാണ് കിട്ടാനാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട ആതിര ഇൻസ്റ്റഗ്രാമിൽ അടിക്കടി വീഡിയോ ഷെയർ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷാനവാസും ചികിത്സയിലാണ്. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഒന്നിച്ചായിരുന്നു താമസം. ഇവർക്കു മൂന്നു മാസം പ്രായമായ കുട്ടിയുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നു ഷാനവാസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് ആതിര പറഞ്ഞതായി മാതാവ് അമ്പിളി പൊലീസിനു മൊഴി നൽകി. ഇതനുസരിച്ചാണു ഷാനവാസിനെതിരെ കേസെടുത്തത്. ആദ്യവിവാഹത്തിൽ ഷാനവാസിനും രണ്ടു കുട്ടികളുണ്ട്. ഈ കുട്ടികളും ഇവർക്കൊപ്പമാണു താമസം. ആതിരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അഞ്ചൽ ഇൻസ്പെക്ടർ‌ സൈജുനാഥ്, എസ്ഐമാരായ നിസാറുദീൻ, പ്രേംലാൽ, ദീപു, ശ്രീജു എന്നിവരുടെ നേതൃത്വത്തിലാണ്