യു.എ.ഇ കോണ്‍സുലേറ്റിലെ കാണാതായ ഗണ്‍മാൻ ജയ്ഘോഷിനെ കൈക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തി

ഇയാളുടെ വീട്ടിൽ നിന്നും 150 മാത്രം അകലെയുള്ള കുറ്റികാട്ടിൽ നിന്നും കൈയുടെ ഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചനിലയിൽ ഇയാളെ കണ്ടെത്തിയത്

0

തിരുവനന്തപുരം :യു.എ.ഇ കോണ്‍സുലേറ്റിലെ കാണാതായ ഗണ്‍മാനെ കൈക്ക് മുറിവേറ്റ നിലയിൽ കണ്ടെത്തി .ഇയാളെ കാണാനില്ലെന്ന് കാണിച്ച ബന്ധുക്കൾ
പരാതി നൽകിയിരുന്നു ബന്ധുക്കളുടെ പരാതിയിൽ അന്വേഷിക്കാൻ എത്തിയ പൊലീസാണ് ഇയാളുടെ വീട്ടിൽ നിന്നും 150 മാത്രം അകലെയുള്ള കുറ്റികാട്ടിൽ നിന്നും കൈയുടെ ഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചനിലയിൽ ഇയാളെ കണ്ടെത്തിയത് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്ഘോഷിനെ അന്വേഷണ സംഘം ഉടൻ ആശുപത്രിയിലേക്ക് മാറ്റി “നിരപരാധിയെന്നും തൻ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും അവശനിലയിലായ ഇയാൾ വിളച്ചുപറയുന്നുണടായിരുന്നു രാജ്യദ്രോഹം ചെയ്തിട്ടല്ലന്നു തൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് “ഇയാളെ കണ്ടെത്തുമ്പോൾ ഇയാൾ അന്വേഷണസംഘത്തത്തോട് പറഞ്ഞു

ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിലായിരുന്നു .